തൃശൂർ: ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കിയില്ല. കാരണം, പ്രീമിയം അടക്കാൻ പണമില്ലാത്തത് തന്നെ. അതുകൊണ്ട് അവയെല്ലാം തൃശൂര്‍ എ.ആര്‍ ക്യാമ്പിലെ കട്ടപ്പുറത്ത് കയറ്റിയിട്ടു. കഴിഞ്ഞ ദിവസമാണ് പൊലീസുകാര്‍ പ്രീമിയം അടച്ച് മാള സ്റ്റേഷനിലെ ജീപ്പ് കൊണ്ടുപോയത്. പിറകെ, വടക്കാഞ്ചേരി സ്റ്റേഷനിലെ ജീപ്പിെൻറ പ്രീമിയവും അതേരീതിയിൽ അടച്ചു. കാട്ടൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട (വനിത), ചേലക്കര, പഴയന്നൂര്‍ സ്റ്റേഷനുകളിലെ ജീപ്പുകൾ എ.ആര്‍ ക്യാമ്പിലുണ്ട്. സിറ്റി പരിധിയിലെ സ്റ്റേഷനുകളിലെയും, തടവുകാരെയും, ക്യാമ്പിെല മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവയിലെ ചിലതും ഇൻഷുറൻസ് മുടങ്ങിയതിലുണ്ട്. കഴിഞ്ഞ ആഴ്ച പാലക്കാട് അപകടത്തിൽപെട്ട ജീപ്പിന് ഇൻഷുറൻസ് കഴിഞ്ഞതിനാൽ, ജീപ്പിെൻറയും ഇടിച്ച വാഹനത്തിെൻറയും അറ്റകുറ്റപ്പണി പൊലീസുകാർ സ്വന്തം പണമെടുത്ത് നടത്തി. സംസ്ഥാന പൊലീസ് മേധാവിയുടെ ഉടമസ്ഥതയിലാണ് പൊലീസ് വാഹനങ്ങൾ. ഇവയുടെ ഇൻഷുറൻസ്, ടാക്സ് അടക്കമുള്ളവ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നാണ് അടക്കുക. ഇങ്ങനെ കൂട്ടത്തോടെ പ്രീമിയം അടവ് തെറ്റുന്ന സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ലേത്ര. ഇന്‍ഷുറന്‍സ് അടയ്ക്കുന്നതിന് പണമില്ലാതായാൽ മെസ് ഫണ്ട് പോലെ വകയിരുത്തിയതില്‍ നിന്ന് എടുത്ത് അടച്ച് പിന്നീട് എഴുതിവാങ്ങലാണ് പതിവ്. ജില്ലയിൽ റൂറല്‍ പൊലീസിന് കീഴില്‍ എ.ആര്‍. ക്യാമ്പ് ഇല്ലാത്തതിനാല്‍ ഫണ്ട് വകമാറ്റാൻ കഴിയില്ല. ഇന്‍ഷുറന്‍സ് കാലാവധി തീരുന്നതിന് രണ്ടുമാസം മുന്‍പേ തിരുവനന്തപുരത്ത് വിവരം നല്‍കി ഫണ്ട് അനുവദിക്കലാണ് പതിവ്. ഇത്തവണ വിവരം നല്‍കിയിട്ടും ഫണ്ട് അനുവദിച്ചില്ല. സർക്കാറിെൻറ സാമ്പത്തിക പ്രതിസന്ധിയാണ് കാരണം പറഞ്ഞത്. സ്വകാര്യ വാഹനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉപയോഗിക്കാനുള്ള അനുമതിയില്ലാത്തതിനാൽ പൊലീസിെൻറ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.