ഇ-പോസ് മെഷീൻ: 52 റേഷൻകടകളിലായി; 1094 കടകളിൽ ഏപ്രിൽ ഒന്നിനകം തൃശൂർ: ഭക്ഷ്യ ഭദ്രതാ നിയമത്തിെല പ്രധാന സവിശേഷതയായ ഇ-പോസ് മെഷീൻ അടുത്ത സാമ്പത്തിക വർഷം മുതൽ ജില്ലയിൽ നടപ്പാക്കും. നിലവിൽ തൃശൂർ താലൂക്കിലെ ഒരു ഫർക്കയിൽ 52 കടകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ട്. ബാക്കി 1,094 കടകളിൽ എപ്രിൽ ഒന്നുമുതൽ സംവിധാനം ഏർപ്പെടുത്തും. കോർപറേഷൻ പരിധിയിലെ പഴയ മുനിസിപ്പൽ പ്രദേശങ്ങളിലും പഴയ അയ്യന്തോൾ പഞ്ചായത്ത് പരിധിയിലെ കടകളിലുമാണ് ഇവ സ്ഥാപിച്ചത്. കഴിഞ്ഞ അഞ്ചിനാണ് ഇവ സ്ഥാപിച്ചത്. ഇവയുടെ പ്രവർത്തനം മികച്ചതാണെന്ന് ഫർക്ക റേഷനിങ് ഇൻസ്പെക്ടർ പറഞ്ഞു. മുഴുവൻ കടകളിലും ഇ-പോസ് മെഷീൻ സ്ഥാപിക്കുന്നതോടെ ഭക്ഷ്യഭദ്രതാ നിയമത്തിലെ സുപ്രധാന തീരുമാനം നടപ്പാവും. കമ്പ്യൂട്ടർവത്കരണം കൂടി വരുന്നതോടെ മാത്രമെ റേഷൻവസ്തുക്കൾ എഫ്.സി.െഎ മുതൽ റേഷൻകടകളിൽ എത്തി കാർഡ് ഉടമക്ക് ലഭിക്കുന്നത് വരെയുള്ള വിതരണം നിരീക്ഷണത്തിലാക്കാനാവൂ. 17ന് കൊടുങ്ങല്ലൂർ താലൂക്കിലെ കൊടുങ്ങല്ലൂർ (39), മതിലകം (44), മേത്തല (46) ഫർക്കകളിലെ 129 കടകളിലുള്ളവർക്ക് പരിശീലനത്തിനൊപ്പം ഇ-പോസ് മെഷീൻ നൽകി. ചാലക്കുടിയിലെ വരന്തരപ്പിള്ളി (39), മാള (44) ഫർക്കകളിലും നൽകി. കൊരട്ടി (42), കൊടകര (37), ചാലക്കുടി (36) ചാലക്കുടി താലൂക്കിലെ ബാക്കി ഫർക്കകളിൽ 19ന് വിതരണം പൂർത്തിയാക്കി. ഒപ്പം ഇരിങ്ങാലക്കുട (37), വെള്ളാങ്ങല്ലൂർ (25), വേലൂക്കര (29), പുതുക്കാട് (36), ആമ്പല്ലൂർ (31) അടക്കം മുകുന്ദപുരത്തെ 154 കടക്കാർക്കും നൽകി. തൃശൂർ താലൂക്കിലെ റൂറൽ (48), അന്തിക്കാട് (47) ഫർക്കകളിലും അന്നുതന്നെ ഇ-പോസ് മെഷീനും പരിശീലനവും നൽകി. 20ന് പുത്തൂർ (48), ചിറ്റിലപ്പിള്ളി (47), ഉൗരകം (55) എന്നീ ഫർക്കകൾ അടക്കം തൃശൂർ താലൂക്കിലെ 245 കടകളിൽ വിതരണം പൂർത്തിയാക്കി. ചാവക്കാട് താലൂക്കിലെ 184 കടകളിലെ വിതരണം ചൊവ്വാഴ്ച നടന്നു. തലപ്പിള്ളിയിലെ വിതരണം ബുധനാഴ്ച നടക്കും. പരിശീലനം നൽകിയെങ്കിലും കമ്പനി അധികൃതർ റേഷൻകടകളിൽ എത്തി മെഷീൻ പ്രവർത്തനം വിലയിരുത്തും. ഇൻറർനെറ്റ് ഉപയോഗിക്കേണ്ടതിനാൽ ബി.എസ്.എൻ.എൽ സിം കാർഡാണ് നൽകിയത്. വിവിധ മേഖലകളിൽ പരിശോധന നടത്തി മൊബൈൽ സിഗ്നൽ ലഭിക്കുന്നില്ലെങ്കിൽ അനുയോജ്യമായ മറ്റു മൊബൈൽ കമ്പനികളുടെ സിം കാർഡ് നൽകും. വാക്കുപാലിച്ചില്ലെങ്കിൽ സ്റ്റോക്ക് എടുക്കില്ല തൃശൂർ: റേഷൻകടകളിൽ ഇ-പോസ് മെഷീൻ സ്ഥാപിക്കുന്നത് റേഷൻകടക്കാരുടെ പ്രമുഖ സംഘടനകൾ സ്വാഗതം ചെയ്തു. ഇ-പോസ് മെഷീൻ വരുന്നതോടെ റേഷൻകടക്കാർക്ക് എതിരായ അപവാദങ്ങൾ ഒഴിവാക്കാനാവുെമന്നാണ് സംഘടനകളുടെ നിലപാട്. എന്നാൽ കൃത്യമായ അളവിൽ സാധനങ്ങൾ നൽകിയില്ലെങ്കിൽ എപ്രിൽ ഒന്നു മുതൽ സ്റ്റോക്ക് എടുക്കില്ലെന്ന് ഒാൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി വ്യക്തമാക്കി. മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതനം നൽകിയില്ലെങ്കിൽ കട നടത്താനാവില്ല. രണ്ടു കാര്യത്തിലും ഉറപ്പുലഭിക്കാെത സ്റ്റോക്ക് എടുക്കില്ല. എന്നാൽ കൃത്യമായ അളവിൽ ഭക്ഷ്യവസ്തുക്കൾ നൽേകണ്ടതുണ്ടെന്ന് സി.പി.െഎയുടെ പോഷകസംഘടനയായ കേരള സ്റ്റേറ്റ് റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിേയഷൻ ജില്ല െസക്രട്ടറി കെ.എ. വേണു വ്യക്തമാക്കി. രണ്ടു മൂന്നു മാസം കാത്തിരിക്കും. തുടർന്ന് നിയമനടപടികൾ അടക്കം സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.