26 കായിക ഇനങ്ങളിൽ സമ്മർ കോച്ചിങ്​ ക്യാമ്പ്

തൃശൂർ: ജില്ല സ്പോർട്സ് കൗൺസിലി​െൻറ നേതൃത്വത്തിൽ ഏപ്രിൽ-, മേയ് മാസങ്ങളിൽ 26 ഇനങ്ങളിലായി സമ്മർ കോച്ചിങ് ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. അത്ലറ്റിക്സ്, ബാസ്കറ്റ്ബാൾ, വോളിബാൾ, ഷട്ടിൽ ബാഡ്മിൻറൺ, ടേബിൾ ടെന്നീസ്, റൈഫിൾ ഷൂട്ടിങ്, കബഡി, ഫുട്ബാൾ, ബോക്സിങ്, ബാൾ ബാഡ്മിൻഡൺ, സോഫ്റ്റ്ബാൾ, ബെയ്സ്ബാൾ, ആർച്ചറി, റോളർ സ്ക്കേറ്റിങ്, വെയ്റ്റ്ലിഫ്റ്റിങ്, ജൂഡോ, റസ്ലിങ്, ചെസ്, സ്വിമ്മിങ്, ഹോക്കി, വുഷു, ഹാൻഡ്ബാൾ, ഫെൻസിങ്, ഖോ-ഖോ, നെറ്റ്ബാൾ എന്നീ ഇനങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ ഏപ്രിൽ ആദ്യ വാരം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി കോച്ചിങ് ക്യാമ്പ് ആരംഭിക്കും. രജിസ്േട്രഷൻ 26ന് വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലെ ജില്ല സ്പോർട്സ് കൗൺസിൽ ഓഫിസിൽ ആരംഭിക്കും. ഫോൺ: 0487 2332099, 9746576473. വാർത്തസമ്മേളനത്തിൽ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് വിൻസ​െൻറ് കാട്ടൂക്കാരൻ, ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ എ.എസ്. കുട്ടി, സാംബശിവൻ, ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി കെ.ആർ. സുരേഷ്, ജില്ല സ്പോർട്സ് ഓഫിസർ എ. ജനാർദനൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.