തൃശൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സംഘടനകള്‍, സമൂഹം തുടങ്ങിയ മേഖലകളിലൂടെ െതരഞ്ഞെടുപ്പ് സാക്ഷരതാ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുവേണ്ടിയുള്ള ഇലക്ഷന്‍ ലിറ്ററസി ക്ലബുകള്‍ രൂപവത്കരിച്ചു. ജില്ലയിലെ നടപടികള്‍ ആസൂത്രണം ചെയ്യാനും മേല്‍നോട്ടം വഹിക്കാനും നടപ്പില്‍ വരുത്താനും പരിപാടികള്‍ വിലയിരുത്താനും നിരീക്ഷണത്തിനുമായി ജില്ലാതലത്തില്‍ ഡിസ്ട്രിക്ട് കമ്മിറ്റി ഓണ്‍ ഇലക്ടറല്‍ ലിറ്ററസിയുടെ ചെയര്‍മാന്‍ ജില്ല കലക്ടറുമായ ഡോ. എ. കൗശിഗന്‍ ആണ്. താലൂക്കുകളിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍, പി.എ.യു പ്രോജക്ട് ഡയറക്ടര്‍, ഡി.എം.ഒ, കൊളീജിയറ്റ്- ഹയര്‍ സെക്കൻഡറി- വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, നെഹ്‌റു യുവകേന്ദ്ര- ഡിസ്ട്രിക്ട് ലിറ്ററസി മിഷന്‍ കോഒാഡിനേറ്റര്‍മാര്‍, എന്‍.സി.സി ഗ്രൂപ് കമാൻഡര്‍, എന്‍.എസ്.എസ് പ്രോഗ്രാം കണ്‍വീനര്‍, ജില്ല ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്നിവര്‍ മറ്റ് അംഗങ്ങളുമാണ്. ആദരിച്ചു തൃശൂർ: സംസ്ഥാന സര്‍ക്കാറിെൻറ 2017 ലെ മികച്ച ആയുര്‍വേദ ഡോക്ടര്‍ക്കുള്ള ധന്വന്തരി അവാര്‍ഡ് നേടിയ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷീല കാറളത്തെ ജില്ല മെഡിക്കല്‍ ഓഫിസിലെ ജീവനക്കാര്‍ ആദരിച്ചു. അക്കൗണ്ട്‌സ് ഓഫിസര്‍ എം.കെ. സത്യനാഥന്‍ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നടത്തി. സീനിയര്‍ സൂപ്രണ്ട് കെ. ശൈലജ അധ്യക്ഷത വഹിച്ചു. ഗതാഗത നിയന്ത്രണം ചാവക്കാട്: പാറേമ്പാടം -ആറ്റുപുറം റോഡിെൻറ പുനരുദ്ധാരണ നിർമാണ പ്രവൃത്തികളുടെ ഭാഗമായി ആറ്റുപുറം മുതല്‍ വട്ടംപാടം വരെയുള്ള റോഡിെൻറ ഉപരിതലം പുതുക്കല്‍ ആരംഭിക്കുന്നതിനാല്‍ ഈ ഭാഗത്ത് 23 മുതല്‍ പൂർണ നിയന്ത്രണം ഏര്‍പ്പെടുത്തി. വട്ടംപാടത്തു നിന്ന് ആറ്റുപുറത്തേക്കു പോകേണ്ട വാഹനങ്ങള്‍ കൊച്ചന്നൂരില്‍ നിന്ന് തിരിഞ്ഞ് വടക്കേകാട് ജങ്ഷന്‍ വഴിയും ആറ്റുപുറത്തു നിന്ന് വട്ടംപാടത്തേക്ക് വരുന്ന വാഹനങ്ങള്‍ വടക്കേകാട് ജങ്ഷനില്‍ നിന്ന് കൊച്ചന്നൂര്‍ വഴിയും തിരിഞ്ഞു പോകണമെന്ന് അസി.എക്‌സി.എൻജിനീയര്‍ അറിയിച്ചു. ജില്ലാസഭ ഇന്ന് തൃശൂർ: ജില്ല പഞ്ചായത്തിെൻറ പദ്ധതി ആസൂത്രണത്തിെൻറ ഭാഗമായ ജില്ലാസഭ ബുധനാഴ്ച രണ്ടിന് ജില്ല ആസൂത്രണഭവന്‍ ഹാളില്‍ നടക്കും. യോഗം 26ന് തൃശൂർ: ജില്ല പഞ്ചായത്തിെൻറ ബജറ്റ് അംഗീകരിക്കുന്നതിനുള്ള പ്രത്യേക യോഗം 26ന് രാവിലെ 11ന് നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.