അനധികൃത മണ്ണ് കടത്ത്: അഞ്ച് ടിപ്പറുകൾ പിടിച്ചെടുത്തു

ആമ്പല്ലൂര്‍-: മണ്ണംപേട്ടയില്‍ അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന അഞ്ച് ടിപ്പറുകള്‍ വരന്തരപ്പിള്ളി പൊലീസ് പിടികൂടി. ചൊവ്വാഴ്ച പുലര്‍ച്ചെ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘമാണ് വാഹനങ്ങള്‍ പിടികൂടിയത്. നിരയായി വന്ന ലോറികള്‍ തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയായിരുന്നു. നിയമാനുസൃതം മണ്ണ് കൊണ്ടു പോകുന്നതിനുള്ള പാസ് വാഹനങ്ങളില്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പിടികൂടിയ വാഹനങ്ങള്‍ ജിയോളജിവകുപ്പിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. പുതുക്കാട്- വരന്തരപ്പിള്ളി മേഖലകളില്‍ രാത്രി മണ്ണെടുപ്പ് വ്യാപകമാണ്. കൊണ്ടുപോകുന്ന മണ്ണ് തണ്ണീര്‍തടങ്ങളും വയലുകളും നികത്താനാണെന്ന് ആക്ഷേപമുണ്ട്. ഒരു മാസത്തിനിടെ ഏക്കര്‍ കണക്കിന് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളുമാണ് അനധികൃതമായി മണ്ണിട്ട് നികത്തിയത്. സ്ത്രീ സുരക്ഷ ബോധവത്കരണം ആമ്പല്ലൂര്‍: സാമൂഹികനീതി വകുപ്പ് ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തില്‍ പുതുക്കാട് ചാക്കോച്ചിറ അംഗൻവാടിയില്‍ സ്ത്രീ സുരക്ഷ എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്തംഗം ഷാജു കാളിയേങ്കര ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സതി സുധീര്‍ അധ്യക്ഷത വഹിച്ചു. പുതുക്കാട് എസ്.ഐ ആര്‍.സുജിത്ത് കുമാര്‍, ലീഗല്‍ സര്‍വിസ് അതോറിറ്റി അംഗം ടി.ഡി. സി​െൻറാ എന്നിവര്‍ ക്ലാസ് നയിച്ചു. സി.ഡി.എസ് അംഗം സിലി ആ‍േൻറാ, അംഗൻവാടി വര്‍ക്കര്‍ സി.പി. ആലീസ്, ആശ വര്‍ക്കര്‍മാരായ ജോഷി ജോയ്, ലിനി ഷാജു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.