അതിരപ്പിള്ളി: ഇ.എം.എസ്-, എ.കെ.ജി ദിനാചരണത്തിെൻറ ഭാഗമായി സി.പി.എം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ജില്ല പഞ്ചായത്ത് അംഗം കെ.ആർ. സുമേഷ് ഉദ്ഘാടനം ചെയ്തു. സി.പി.എം അതിരപ്പിള്ളി ലോക്കൽ സെക്രട്ടറി എം.എൻ. തമ്പി അധ്യക്ഷത വഹിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിജു വാഴക്കാല, പഞ്ചായത്തംഗങ്ങളായ കെ.എം. ജോഷി, റിജേഷ്, കെ.എസ്. സതീഷ് കുമാർ, കെ.എം. ശിവദാസ്, സുധാ മണി എന്നിവർ സംസാരിച്ചു. അജ്ഞാത ജീവിയുടെ ആക്രമണം: മേലൂരിൽ ആടുകൾ ചത്തു ചാലക്കുടി: മേലൂരിലെ കരുവാപ്പടിയിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ രണ്ടു ആടുകൾ ചത്തു. കുറച്ചു കാലമായി പ്രദേശത്ത് അജ്ഞാത ജീവിയുടെ ആക്രമണം ആരംഭിച്ചിട്ട്. ഒരാഴ്ചക്കുള്ളിൽ ചത്ത ആടുകളുടെ എണ്ണം ഇതോടെ അഞ്ചായി. പുളിക്കൻ ഡേവിസിെൻറ വീട്ടിലെ രണ്ട് ആടുകളെയാണ് അജ്ഞാത ജീവി വകവരുത്തിയത്. തള്ളയാടിെൻറ നേരെ ആക്രമണം നടന്നെങ്കിലും കഴുത്തിൽ കടിയേറ്റ മുറിവുകളോടെ ഇതുരക്ഷപ്പെട്ടു. ചത്ത ആടുകളുടെ ആന്തരാവയവങ്ങൾ പുറത്തുവന്ന നിലയിലാണ്. ആടുകളെ കെട്ടിയിട്ട ഷെഡിൽ കണ്ടെത്തിയ കാൽപാടുകൾ നായ്ക്കളുടേതല്ലെന്ന് ഡേവിസിെൻറ സഹോദരൻ ഷൈജു പറഞ്ഞു. രാത്രിയിൽ ആടുകളുടെ നിലവിളി കേട്ടിരുന്നു. നേരം പുലർന്ന് നോക്കിയപ്പോഴാണ് ആട്ടിൻകുട്ടികൾ ചത്തുകിടക്കുന്നത് കണ്ടത്. തിങ്കളാഴ്ച മുള്ളൻപാറയിലെ മേച്ചേരി വർഗീസിെൻറ ആടും ഇത്തരത്തിലുള്ള ആക്രമണത്തിൽ ചത്തിരുന്നു. കരുവാപ്പടിയിലെ പി.എ. സാബു, വല്ലത്തുകാരൻ സിജോ എന്നിവരുടെ വീടുകളിലെ ആടുകളും ഒരാഴ്ചക്കുള്ളിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ചത്തു. നാട്ടുകാർ ഭയപ്പാടിലാണ്. വെറ്ററിനറി അധികൃതരും വനപാലകരും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.