ഇന്ന് തദ്ദേശിയരുടെ ഭരണി ആഘോഷം

കൊടുങ്ങല്ലൂർ: കാവ് തീണ്ടിയ ഭക്ത സഹസ്രങ്ങൾ അതത് ദേശങ്ങളിലേക്ക് മടങ്ങിയ കൊടുങ്ങല്ലൂർ ശ്രീ കുരുംബക്കാവിൽ ബുധനാഴ്ച തദ്ദേശിയരുടെ ഭരണി ആഘോഷം നടക്കും. കൊടുങ്ങല്ലൂരിലെ വിവധ ഹൈന്ദവ വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെ നടക്കുന്ന ആഘോഷത്തോടെയാണ് ഭരണിയുടെ സമാപനവും. ഭരണിക്ക് തുടക്കം കുറിക്കുന്ന കൊടിയേറ്റം എന്ന ചെറുഭരണി ആഘോഷവും കൊടുങ്ങല്ലൂർ നിവാസികളുടെ സ്വന്തമാണ്. കോഴിക്കല്ല് മൂടലിന് അവകാശികളായി തച്ചോളി തറവാട്ടുകാർ എത്തുമെങ്കിലും, പിന്നെയുള്ള അവകാശികളെല്ലാം കൊടുങ്ങല്ലൂരിലെ വിവധ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. എന്നാൽ ഭരണിക്കായി കൊടുങ്ങല്ലൂരിലേക്ക് ഒഴുകിയെത്തുന്ന ജനസഹസ്രങ്ങൾ കേരളത്തിലെ വിവിധ ദേശക്കാരാണുതാനും. ബുധനാഴ്ച നടക്കുന്ന ഭരണി ആഘോഷത്തിൽ ധീവര സമുദായവും, പട്ടാര്യ സമുദായവുമാണ് പങ്കാളികളാകുക. ധീവര സമുദായത്തിലെ സ്ത്രീകളുടെ താലിവരവ് രാവിലെ നടക്കും. തീരമേഖലയിൽ നിന്നായിരിക്കും ആേഘാഷപൂർവമായ താലിവരവ്. പിറകെ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന കുശ്മാണ്ട ബലി അവകാശികളായ പട്ടാര്യ സമുദായക്കാരായിരിക്കും നടത്തുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.