ഭിന്നശേഷി കുട്ടികൾക്കായി പാഠപുസ്തകം പുനഃക്രമീകരിക്കും ^മന്ത്രി

ഭിന്നശേഷി കുട്ടികൾക്കായി പാഠപുസ്തകം പുനഃക്രമീകരിക്കും -മന്ത്രി ദേശമംഗലം: അന്ധ-ബധിര വിദ്യാർഥികൾക്കുകൂടി ഗുണപ്രദമാകുന്ന വിധം പാഠ പുസ്തകങ്ങൾ പുനഃക്രമീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. എല്ലാ പാഠപുസ്തകങ്ങളും ബെയ് ലി ലിപിയിൽകൂടി തയാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പരീക്ഷ കഴിയുമ്പോൾ അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വിതരണം ചെയ്യുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ദേശമംഗലം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ബ്ലോക്ക് ഉദ്ഘാടനവും, വിരമിക്കുന്ന അധ്യാപിക രമാദേവിക്ക് യാത്രയയപ്പും സ്കൂൾ വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യു.ആർ. പ്രദീപ് എം. എൽ. എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. രാധാകൃഷ്ണൻ, ദേശമംഗലം പഞ്ചായത്ത് പ്രസിഡൻറ് എം. മഞ്ജുള, വരവൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ബാബു , ബുഷ്റ, വി.എൻ. സുധ, ബീന ഗോപൻ, ഡോ. പി.പി. പ്രകാശൻ, എൻ.ആർ. മല്ലിക, പി.വി. സിദ്ധിഖ്, എൻ.സി. രാമകൃഷ്ണൻ, സി.ജെ. ഷീല, പി. ബിന്ദു എന്നിവർ സംസാരിച്ചു. സ്കൂളിലെ പഞ്ചവാദ്യ ഗ്രൂപ്പി​െൻറ നേതൃത്വത്തിൽ പഞ്ചവാദ്യവും വിവിധ കലാപരിപാടികളും നടന്നു. പൂർവ വിദ്യാർഥികൾ തയാറാക്കിയ ബ്രോഷർ മന്ത്രി സംഘടന പ്രസിഡൻറ് ടി.എസ്. മമ്മിക്ക് നൽകി പ്രകാശനം ചെയ്തു പൊങ്കാല മഹോത്സവം ചെറുതുരുത്തി: കോഴിമാംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിൽ നൂറുകണക്കിന് ഭക്തർ ദേവിക്ക് പൊങ്കാല സമർപ്പിച്ച് അനുഗ്രഹം നേടാനെത്തി. രാവിലെ 7.30ന് സൂര്യന് അഭിമുഖമായി നിന്ന് പഞ്ചഭൂതങ്ങളെ സാക്ഷിയാക്കി ക്ഷേത്രം മേൽശാന്തി പൊങ്കാല അടുപ്പിലേക്ക് തീ പകർന്നതോടെ ചടങ്ങിന് തുടക്കമായി. തുടർന്ന് പാകമായ നിവേദ്യത്തിൽ ക്ഷേത്രം തന്ത്രി കൃഷ്ണചന്ദ്രൻ നമ്പൂതിരി തീർഥം തളിച്ച്, പുഷ്പങ്ങൾ അർപ്പിച്ച് ദേവിക്ക് സമർപ്പിച്ചതോടെ ചടങ്ങുകൾക്ക് സമാപനമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.