സാക്ഷരത പ്രേരക്മാരുടെ ഓണറേറിയം തുക വർധനയിൽ ധാരണ ^മന്ത്രി

സാക്ഷരത പ്രേരക്മാരുടെ ഓണറേറിയം തുക വർധനയിൽ ധാരണ -മന്ത്രി തൃശൂർ: സാക്ഷരത പ്രേരക്മാരുടെ ഓണറേറിയം തുക വർധിപ്പിക്കുന്നത് സംബന്ധിച്ച് തത്വത്തിൽ ധാരണയായെന്നും സാമ്പത്തിക, സാങ്കേതിക തടസ്സങ്ങൾ തീരുന്ന മുറക്ക് സർക്കാർ വർധന നടപ്പാക്കുമെന്നും വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്‌ പറഞ്ഞു. ജില്ല സാക്ഷരത മിഷ​െൻറ സാക്ഷരത പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരിതോമസ് അധ്യക്ഷത വഹിച്ചു. വൃക്കദാനം നടത്തിയ ജോസ് കെ. ആേൻറാ, മികച്ച പ്രവർത്തനം നടത്തിയ പ്രേരക്മാർ, ഉന്നത വിജയം നേടിയ പഠിതാക്കൾ, സമ്പർക്ക ക്ലാസ് നടത്തിയവർ എന്നിവരെ അനുമോദിച്ചു. ജില്ല പഞ്ചായത് സ്ഥിരം സമിതി അധ്യക്ഷരായ പത്മിനി, മഞ്ജുള അരുണൻ, ജെന്നിജോസഫ്, മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ, അംഗങ്ങളായ സിജി മോഹൻദാസ്, വിഷ്ണു, തൃശൂർ എ.ഇ എം.ആർ. ജയശ്രീ, പ്രേരക് പ്രതിനിധികളായ ഇ.കെ. സത്യൻ, കെ.ബി. ഷീല എന്നിവർ സംസാരിച്ചു. സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ അബ്ദുൽ റഷീദ് സ്വാഗതവും അസി. കോഓഡിനേറ്റർ കെ.എം. സുബൈദ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.