എം.ഇ.എസ്​ പബ്ലിക്​​ സ്​കൂളിന് കൃഷിവകുപ്പിെൻറ അംഗീകാരം

കൊടുങ്ങല്ലൂർ: തീരദേശത്തെ ഉപ്പ് മണ്ണിൽ കൃഷി ചെയ്ത് മികച്ച വിളവുണ്ടാക്കിയ പി.വെമ്പല്ലൂർ എം.ഇ.എസ് പബ്ലിക് സ്കൂളിന് കൃഷി വകുപ്പി​െൻറ അംഗീകാരം. പച്ചക്കറി വിസകന പദ്ധതി 2017-2018ൽ ജില്ലയിലെ രണ്ടാമത്തെ മികച്ച സ്കൂളായി എം.ഇ.എസിനെ തിരഞ്ഞെടുത്തു. മന്ത്രി വി.എസ്. സുനിൽകുമാറിൽ നിന്ന് സ്കൂൾ അധികൃതർ അവാർഡ് ഏറ്റുവാങ്ങി. മുൻ വർഷങ്ങളിൽ ഇതേ പദ്ധതിയിൽ മികച്ച പ്രധാനാധ്യാപിക, അധ്യാപിക എന്നീ ബഹുമതികളും സ്കൂളിന് ലഭിച്ചിട്ടുണ്ട്. സ്കൂൾ നേച്ച്വർ ക്ലബ് 'ഹരിത മിത്ര'അംഗങ്ങളെയും കോഒാഡിനേറ്റർ സുമി മജീദ്, കൃഷി ഒാഫിസർ എൻ.കെ. തങ്കരാജ് എന്നിവരെ പി.ടി.എ-മാനേജ്മ​െൻറ് സംയുക്ത യോഗം അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.