തട്ടുപാറ തടയണ പണം പാഴാക്കാൻ; പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യം

ചാലക്കുടി: ചാലക്കുടിപ്പുഴയില്‍ പൂര്‍ത്തിയാകാതെ കിടക്കുന്ന കാഞ്ഞിരപ്പിള്ളി ഭാഗത്തെ തട്ടുപാറ തടയണ പൂര്‍ത്തിയാക്കാനുള്ള ശ്രമം പാഴ്‌വേലയാണെന്ന് വിമര്‍ശനം. പണം പാഴാക്കാനുള്ള ശ്രമത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു. പരിയാരത്തെ കൊമ്പന്‍പാറ തടയണയുടെ രണ്ടര കിലോമീറ്റര്‍ മുകളിലായി കാഞ്ഞിരപ്പിള്ളി ഭാഗത്താണ് ഇത് നിര്‍മിക്കുന്നത്. രണ്ട് മീറ്റര്‍ ഉയരമാണ് കൊമ്പന്‍പാറ തടയണക്കുള്ളത്. അതേ ഉയരം തന്നെയാണ് നിര്‍ദിഷ്ട തട്ടുപാറ തടയണയുടെയും. കൊമ്പന്‍പാറ തടയണയില്‍ ഷട്ടറിട്ടാല്‍ തട്ടുപാറ തടയണവരെ വെള്ളം ഉയർന്നു നില്‍ക്കുന്നുണ്ട്. മാത്രമല്ല തട്ടുപാറയുടെ ഭാഗത്ത് ആഴം കൂടുതലുള്ളതിനാല്‍ വേനല്‍ക്കാലത്തുപോലും ഇത് വെള്ളത്തിനടിയിലായിരിക്കും. തട്ടുപാറയുടെ രണ്ട് ഭാഗങ്ങള്‍ രണ്ടു മീറ്റര്‍ ഉയരത്തില്‍ ഇതിനകം പണി തീര്‍ത്തിട്ടുള്ളതിനാല്‍ അത് വെള്ളത്തിനടിയില്‍ കിടക്കുകയാണ്. അതിനാല്‍ തട്ടുപാറ തടയണ കൊണ്ട് നാട്ടുകാര്‍ക്ക് വിശേഷിച്ചൊരു ഗുണവുമില്ലെന്നാണ് വിമര്‍ശനം. കാഞ്ഞിരപ്പിള്ളി പേപ്പര്‍മില്‍ പ്രവര്‍ത്തിച്ചിരുന്ന കോവിലകത്ത് കടവിലാണ് തട്ടുപാറയുടെ പേരില്‍ തടയണ നിര്‍മാണം നടത്തിയത്. ഇവിടെനിന്നും ഒന്നര കിലോമീറ്റര്‍ മുകളിലുള്ള സ്ഥലമാണ് തട്ടുപാറ. അവിടെ നിര്‍മിക്കുകയായിരുന്നുവെങ്കില്‍ നാട്ടുകാര്‍ക്ക് സഹായകമാകുമായിരുന്നു. പുഴയില്‍നിന്ന് വെള്ളമെടുത്തിരുന്ന പേപ്പര്‍മില്ലുകാരെ സഹായിക്കാനാണ് തട്ടുപാറ തടയണ സ്ഥലം മാറി നിര്‍മിച്ചതെന്ന് ആരോപണമുണ്ട്. 2011ല്‍ ആണ് ചാലക്കുടിപ്പുഴയിലെ കോവിലകത്തുംപടി കടവിന് സമീപം തട്ടുപാറ തടയണയുടെ നിർമാണം ആരംഭിച്ചത്. രണ്ട് കോടി രൂപയുടെ ഭരണാനുമതിയും 1.65 കോടി രൂപയുടെ സാങ്കേതിക അനുമതിയുമാണ് തട്ടുപാറ തടയണ നിര്‍മിക്കാന്‍ ലഭിച്ചിട്ടുള്ളത്. നിർമാണം വീണ്ടും ആരംഭിക്കാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍ പിന്മാറണമെന്ന് എ.ഐ.വൈ.എഫ് പരിയാരം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം എ.കെ. ചന്ദ്രന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി വി.എം. ടെന്‍സന്‍, കെ.ജെ. തോമസ്, കെ.പി. ജോണി, ഷൈനി അശോകന്‍, ധനീഷ് ആൻറു, ശ്യാം ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ചവളർ സൊസൈറ്റി സംസ്ഥാന സപ്തതി ആഘോഷം തുടങ്ങി ചാലക്കുടി: ശ്രീരാമ വിലാസം ചവളർ സൊസൈറ്റിയുടെ വർഷം മുഴുവൻ നീളുന്ന സപ്തതി ആഘോഷവും സൊസൈറ്റി സംസ്ഥാന പ്രസിഡൻറ് പ്രഫ. പി.വി. പീതാംബര​െൻറ ഷഷ്ടിപൂർത്തി ആഘോഷവും ബി.ഡി. ദേവസി എം.എൽ.എ, സംസ്ഥാന രക്ഷാധികാരി കെ.എം. ഗോവിന്ദൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സ്വാമി നന്ദാത്മജാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. സൊസൈറ്റി സംസ്ഥാന ജന. സെക്രട്ടറിയും സംഘാടക സമിതി ചെയർമാനുമായ പി.കെ. അശോകൻ അധ്യക്ഷത വഹിച്ചു. എസ്‌.സി--എസ്.ടി കോർപറേഷൻ എം.ഡി ടി.ആർ. രഞ്ജു മുഖ്യാതിഥിയായിരുന്നു. നഗരസഭാധ്യക്ഷ ജയന്തി പ്രവീൺകുമാർ, പ്രതിപക്ഷാംഗം വി.ഒ. പൈലപ്പൻ, ജില്ല പഞ്ചായത്ത് അംഗം കെ.ആർ. സുമേഷ്, പഞ്ചായത്ത് പ്രസിഡൻറുമാരായ കുമാരി ബാലൻ, തോമസ് ഐ. കണ്ണത്ത്, പിന്നാക്ക ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ വി.ആർ. ജോഷി, വിശ്വകർമ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡൻറ് ടി.യു. രാധാകൃഷ്ണൻ, സാംബവ മഹാസഭ സംസ്ഥാന പ്രസിഡൻറ് പി.കെ. ശങ്കർദാസ്, എൻ.എസ്.എസ് താലൂക്ക് യൂനിയൻ വൈസ് പ്രസിഡൻറ് കെ.എം. ഹരിനാരായണൻ, പ്രസ് ക്ലബ് പ്രസിഡൻറ് പി.എൻ. കൃഷ്ണൻ നായർ, മർച്ചൻറ്സ് അസോ. പ്രസിഡൻറ് ജോയ് മൂത്തേടൻ, ജന. കൺ. ബൈജു കെ. മാധവൻ, ചീഫ് കോ-ഓഡിനേറ്റർ ലാലുമോൻ ചാലക്കുടി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.