ചാലക്കുടി: കോഴിക്കുളം പാടത്ത് തരിശുഭൂമിയിൽ നടത്തിയ നെൽകൃഷി വിളവെടുത്തു. ആളൂർ പഞ്ചായത്തിെൻറയും ചാലക്കുടി മുനിസിപ്പാലിറ്റി പരിധിയിൽ പെടുന്നതുമായ കോഴിക്കുളം പാടശേഖര സമിതിയിൽപെട്ട കൃഷിയിടം 20 വർഷമായി തരിശ് കിടക്കുകയായിരുന്നു. വെള്ളാഞ്ചിറ പാലപ്പെട്ടി ശ്രീഭദ്ര പുരുഷഗണത്തിെൻറ നേതൃത്വത്തിലാണ് നെൽകൃഷിയിറക്കിയത്. ചാലക്കുടി നഗരസഭാധ്യക്ഷ ജയന്തി പ്രവീൺ കുമാർ, ആളൂർ പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസൺ എന്നിവർചേർന്ന് ഉദ്ഘടനം ചെയ്തു. ആളൂർ എട്ടാം വാർഡ് അംഗം തങ്കമണി കൃഷ്ണൻ, ആളൂർ കൃഷി ഭവൻ അസി. ഓഫിസർ രേഖ , കോഴിക്കുളം പാട ശേഖരസമിതി പ്രസിഡൻറ് സി.ഒ. ജോബി, ശ്രീഭദ്ര പുരുഷഗണത്തിെൻറ പ്രതിനിധി ബിജു തോപ്പിൽ എന്നിവർ സംസാരിച്ചു. കോടശേരിയിലെ സെറ്റിൽമെൻറ് കുന്നിൽ തീപിടിത്തം ചാലക്കുടി: കോടശേരി പഞ്ചായത്തിലെ സെറ്റിൽമെൻറ് കുന്നിൽ തീപിടിത്തം. ചാലക്കുടിയിൽനിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് തീപിടിത്തം ഉണ്ടായത്. മോഡൽ റസിഡൻസ് സ്കൂളിന് സമീപത്താണ് തീപടർന്നത്. ഉണങ്ങിയ പുല്ലുകൾക്ക് തീപിടിച്ച് കാറ്റത്ത് പടരുകയായിരുന്നു. കുന്നിൻ നെറുകയിൽ നിന്ന് താഴോട്ട് ഇറങ്ങി വീടുകൾക്ക് അപകടമുണ്ടാകാൻ സാധ്യത ഉണ്ടായിരുന്നു. മണിക്കൂറിനുള്ളിൽ തീ കെടുത്തി. കുന്നിൻ ചരുവിലെ രണ്ട് ഏക്കറോളം സ്ഥലം കത്തി നശിച്ചു. വനം വകുപ്പിെൻറ കൈവശമുള്ള സ്ഥലമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.