കൊടകര: വേനല്‍മഴക്കൊപ്പമുണ്ടായ ശക്തമായ കാറ്റ് മറ്റത്തൂരിലെ വാഴകര്‍ഷകര്‍ക്ക് കനത്ത നാശം വരുത്തി. കുലവന്ന് തുടങ്ങിയ ആയിരക്കണക്കിന് വാഴകള്‍ ഒടിഞ്ഞുവീണു. വേനല്‍മഴക്കൊപ്പം ആഞ്ഞടിച്ച കാറ്റ് മറ്റത്തൂര്‍ പഞ്ചായത്തിെൻറ കിഴക്കന്‍ മേഖലയില്‍ വ്യാപക നാശം വരുത്തി. കുലച്ചതും കുല വരാറായതുമായ ആയിരക്കണക്കിന് നേന്ത്രവാഴകള്‍ കാറ്റില്‍ നിലം പൊത്തി. മറ്റ് കാര്‍ഷിക വിളകള്‍ക്കും നാശമുണ്ടായി. നേന്ത്രവാഴകര്‍ഷകര്‍ക്കാണ് കൂടുതല്‍ നാശം നേരിട്ടത്. എണ്ണായിരത്തോളം നേന്ത്രവാഴകള്‍ കാറ്റില്‍ നശിച്ചതായാണ് പ്രാഥമിക കണക്ക്. കിഴക്കേ കോടാലി, കോപ്ലിപ്പാടം, കൊടുങ്ങ, മോനൊടി, കടമ്പോട് പ്രദേശങ്ങളിലാണ് കാറ്റ് കൂടുതലായി നാശം വിതച്ചത്. കോപ്ലിപ്പാടത്തെ ഞാറേക്കാടന്‍ ഡേവിസ്, വെട്ടിയാട്ടില്‍ അശോകന്‍, നേത്യാരുമഠത്തില്‍ സേതുമാധവന്‍, പേരിയില്‍ ഉണ്ണി, മോനൊടി അറക്കപ്പറമ്പില്‍ മത്തായി എന്നിവരുടെ വാഴകളാണ് നശിച്ചത്. ജാതി, മരച്ചീനി, ഫലവൃക്ഷങ്ങള്‍ എന്നിവ കടപുഴകി വീണു. പാട്ടത്തിനെടുത്ത ഭൂമിയില്‍ വായ്പയെടുത്ത് വാഴകൃഷിയിറക്കിയ കര്‍ഷകരുടെ വാഴകള്‍ കാറ്റില്‍ നശിച്ചതിനെ തുടര്‍ന്ന് കര്‍ഷകര്‍ കടക്കെണിയിലായി. കോപ്ലിപ്പാടത്തെ ഞാറേക്കാട്ടില്‍ ഡേവിസിെൻറ 4500ലേറെ നേന്ത്രവാഴകള്‍ കാറ്റില്‍ ഒടിഞ്ഞു. സിന്‍ഡിക്കേറ്റ്, എസ്.ബി.ഐ, സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍നിന്ന് വന്‍തുക വായ്പയെടുത്ത് കൃഷി ചെയ്ത കര്‍ഷകര്‍ തിരിച്ചടക്കാന്‍ വഴികാണാതെ പകച്ചുനില്‍ക്കുകയാണ്. പ്രദേശത്തെ മറ്റ് നിരവധി വാഴകര്‍ഷകര്‍ക്കും കാറ്റില്‍ നാശനഷ്ടം നേരിട്ടു. തെങ്ങ്, പ്ലാവ് തുടങ്ങിയവയും ഒടിഞ്ഞു വീണു നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.