തൃശൂർ: ഗുണനിലവാരമില്ലാത്ത വെള്ളം കുപ്പിയിലാക്കി വിൽക്കുന്നവർക്കെതിരെ നടപടി കർശനമാക്കി. വേനൽ കടുത്തതോടെ മുക്കിലും മൂലയിലും കുടിവെള്ള വിതരണ കമ്പനികൾ നിറഞ്ഞതോടെയാണ് നടപടി കർശനമാക്കാനുള്ള തീരുമാനം. സംസ്ഥാനത്ത് നിരവധി അനധികൃത കുടിവെള്ള കമ്പനികൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭൂഗർഭ ജലം ഉപയോഗിച്ച് പ്രവർത്തിക്കുന്ന കുപ്പിവെള്ള വ്യവസായ യൂനിറ്റുകൾക്ക് ലൈസൻസ് അനുവദിക്കുന്നതിന് സംസ്ഥാന ഭൂജല അതോറിറ്റിയുടെ നിരാക്ഷേപ സാക്ഷ്യപത്രം (എൻ.ഒ.സി) നിർബന്ധമാക്കി. എല്ലാ യൂനിറ്റുകളെയും സംസ്ഥാന ഭൂജല അതോറിറ്റിയുടെ പരിധിയിൽ കൊണ്ടു വരാൻ തീരുമാനമായി. അംഗീകൃത കുപ്പിവെള്ള വ്യവസായ യൂനിറ്റുകൾക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളിൽനിന്ന് ലഭിച്ച ലൈസൻസ് പുതുക്കി നൽകാനും സംസ്ഥാന ഭൂജല അതോറിറ്റിയുടെ എൻ.ഒ.സി നിർബന്ധമാക്കി. അതത് തദ്ദേശ സ്ഥാപനത്തിെൻറ സെക്രട്ടറി പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയ ശേഷമേ ലൈസൻസ് പുതുക്കി നൽകാവൂ എന്നും നിർദേശമുണ്ട്. കുടിവെള്ളമെന്ന പേരില്‍ മലിനജലം കുപ്പിയിലടച്ച് വില്‍ക്കുന്ന നിരവധി വ്യാജ കമ്പനികൾ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രമുഖമായ പല ബ്രാന്‍ഡുകളുടെ പേരിലും ഗുണനിലവാരമില്ലാത്ത വെള്ളം വിപണിയിലെത്തുന്നെന്ന് റിപ്പോര്‍ട്ടുണ്ട്. മാരക രോഗങ്ങൾക്ക് കാരണമാകുന്ന കോളിഫാം ബാക്ടീരിയ നിരവധി ബ്രാൻഡുകളുടെ കുപ്പിവെള്ളത്തിൽ കണ്ടെത്തിയിരുന്നു. കുപ്പിവെള്ള കമ്പനികള്‍ക്ക് വെള്ളത്തിെൻറ ഗുണ നിലവാരം പരിശോധിക്കാന്‍ സ്വന്തം ലാബും പരിശോധകരും വേണമെന്ന് നിയമമുണ്ട്. അനധികൃതമായി പ്രവർത്തിക്കുന്നവയിൽ ഇത്തരം സജ്ജീകരണമൊന്നുമില്ല. ഭക്ഷ്യ സുരക്ഷ വിഭാഗത്തിെൻറയും മലിനീകരണ നിയന്ത്രണ ബോര്‍ഡിെൻറയും അനുമതിയൊന്നുമില്ലാതെയാണ് വേനലിെൻറ കാഠിന്യം മുതലെടുക്കാൻ ഇത്തരക്കാർ എത്തുന്നത്. സോഡ നിര്‍മാണ ലൈസന്സിെൻറ മറവിലും കുപ്പിവെള്ള യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. കുപ്പിവെള്ളം വ്യാപകമായതോടെ 2000-ലാണ് കമ്പനികള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാൻഡേഴ്സിെൻറ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. നിലവിൽ നൂറ്റമ്പതോളം കമ്പനികൾക്കാണ് സംസ്ഥാനത്ത് അംഗീകാരമുള്ളത്. 10,000 മുതല്‍ 25,000 ലിറ്റര്‍ വരെ കുപ്പിവെള്ളം ഉൽപാദിപ്പിക്കാന്‍ കഴിയുന്ന കമ്പനികളാണ് കൂടുതലും. ഇവക്കിടയിലാണ് വ്യാജന്മാർ നുഴഞ്ഞു കയറുന്നത്. ഓഫിസുകളിൽ ഉൾെപ്പടെയുള്ള സ്ഥലങ്ങളിൽ ആവശ്യക്കാർ ഏറെയുള്ള 20 ലിറ്റർ ബോട്ടിലിലാണ് കൂടുതലും വ്യാജന്മാർ നുഴഞ്ഞു കയറുന്നത്. ഫുഡ് സേഫ്റ്റി വിഭാഗത്തിെൻറ പരിശോധനയിൽ ചിലത് കണ്ടെത്തിയിരുന്നു. വ്യാജന്മാരെ പൂർണമായും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.