സഹതടവുകാർക്ക്​ ടി.പി കേസ്​ പ്രതിയുടെ മർദനം; റിപ്പോർട്ട്​ നൽകാൻ കർശന നിർദേശം

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി എം.സി. അനൂപ് ജയിലിനകത്ത് ബീഡിയും കഞ്ചാവും എത്തിക്കാന്‍ സഹായിക്കാത്ത സഹതടവുകാരെ മർദിക്കുകയാണെന്ന പരാതിയിൽ അടുത്ത സിറ്റിങിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജയിൽ ഡി.ജി.പിക്ക് മനുഷ്യാവകാശ കമീഷ​െൻറ നിർദേശം. വ്യാഴാഴ്ച തൃശൂരിൽ കേസ് പരിഗണിക്കുന്നതിനിടെ റിപ്പോർട്ട് സമർപ്പിക്കാത്തത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കമീഷൻ അംഗം കെ. മോഹൻകുമാർ കർശന നിർദേശം നൽകിയത്. ജയിലില്‍ നിരോധിത ഉൽപന്നങ്ങളായ ബീഡിയും കഞ്ചാവും അനൂപ് വില്‍ക്കാറുണ്ടത്രെ. പുറത്ത് ഒരു ബണ്ടില്‍ ബീഡിക്ക് 350 രൂപയുള്ളപ്പോൾ ജയിലില്‍ 4,000 രൂപയാകും. പ്രതിമാസം ഈ ഇനത്തിൽ 50,000 രൂപ അനൂപിന് ലഭിക്കുന്നുണ്ടെന്നാണ് ജയിലിലെ പരാതിപ്പെട്ടിയില്‍ ഒരു തടവുകാരൻ നിക്ഷേപിച്ച പരാതിയിൽ പറയുന്നത്. തൃശൂര്‍ സെഷന്‍സ് ജഡ്ജ് മനുഷ്യാവകാശ കമീഷന് അയച്ച ഇൗ പരാതിയിലാണ് കമീഷന്‍ നടപടിയെടുത്തത്. രാഷ്ട്രീയ സ്വാധീനത്താല്‍ അനൂപ് ജയിലിലെ മേസ്തിരി സ്ഥാനം അനര്‍ഹമായി നേടിയെടുക്കുകയും ജയിലില്‍ പുറംപണിക്ക് പോകുന്നവരോട് ബീഡിയും കഞ്ചാവും മദ്യവും എത്തിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നതായി പരാതിയിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.