തിയറ്റർ ഭൂമി കൈയേറ്റം: ദിലീപിന് അനുകൂലമായ വിജിലൻസ് അന്വേഷണ റിപ്പോർട്ട് തള്ളി

തൃശൂർ: നടൻ ദിലീപി​െൻറ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി-സിനിമാസ് ഭൂമി ൈകയേറിയതാണെന്ന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു. ൈകയേറ്റമില്ലെന്നും അനധികൃത നിർമാണം നടന്നിട്ടില്ലെന്നുമുള്ള വിജിലൻസി​െൻറ ത്വരിതാന്വേഷണ റിപ്പോർട്ട് തള്ളിയാണ് ജഡ്ജ് സി. ജയചന്ദ്രൻ അന്വേഷണത്തിന് ഉത്തരവിട്ടത്. പൊതുപ്രവർത്തകൻ പി.ഡി. ജോസഫി​െൻറ ഹർജിയിലാണ് കോടതി നടപടി. തോട് പുറമ്പോക്ക് 35 സ​െൻറും പുറമ്പോക്ക് 85 സ​െൻറും കൈയേറിയാണ് തിയറ്റർ നിര്‍മിച്ചത് എന്നായിരുന്നു പരാതി. മുന്‍ കലക്ടര്‍ എം.എസ്. ജയ, ദിലീപ് എന്നിവരെ പ്രതി ചേര്‍ത്ത് നൽകിയ പരാതിയിന്മേലാണ് ത്വരിതാന്വേഷണം നടന്നത്. തിയറ്റര്‍ സമുച്ചയ നിര്‍മാണത്തിന് സര്‍ക്കാര്‍ പുറമ്പോക്ക് ൈകയേറിയിട്ടില്ലെന്നും അനധികൃത നിര്‍മാണമില്ലെന്നും കാണിച്ച് വിജിലൻസ് തൃശൂർ ഡിൈവ.എസ്.പിയാണ് ത്വരിതാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. കെട്ടിടത്തി​െൻറ രണ്ടാം നിലയില്‍ നടന്ന നിർമാണത്തിന് അംഗീകാരം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് തിയറ്റർ ഭൂമി ൈകയേറ്റ ആരോപണം ഉയർന്നത്. കലക്ടറുടെ നിർദേശപ്രകാരം ജില്ല സർവേയർ നടത്തിയ അന്വേഷണത്തിൽ ഭൂമി ൈകയേറ്റമില്ലെന്ന് കണ്ടെത്തിയതായി റിപ്പോർട്ട് നൽകി. പരിസരത്തുള്ള സ്വകാര്യ ക്ഷേത്രത്തി​െൻറ ഒന്നര സ​െൻറ് ഭൂമി മാത്രമാണ് ഡി -സിനിമാസി​െൻറ കൈവശമുള്ളതെന്നും ക്ഷേത്രം അധികൃതര്‍ക്ക് ഇക്കാര്യത്തിൽ പരാതി ഇല്ലെന്നുമായിരുന്നു സർവേയറുടെ റിപ്പോർട്ട്. ദിലീപി​െൻറയും പരാതിക്കാരുടേയും ഭൂമിയിൽ അവകാശം ഉന്നയിച്ച കൊച്ചിൻ ദേവസ്വം ബോർഡി​െൻറയും രേഖകൾ പരിശോധിക്കുകയും വാദം പൂർത്തിയാക്കുകയും ചെയ്തെങ്കിലും ഇതുവരെ കലക്ടർ അന്തിമ തീരുമാനമെടുത്തിട്ടില്ല. നേരത്തെ മന്ത്രിക്ക് ലഭിച്ച പരാതിയിൽ ലാൻഡ് റവന്യു കമീഷണർ നൽകിയ റിപ്പോർട്ടിൽ ഡി-സിനിമാസ് ഭൂമി ൈകയേറ്റത്തിൽ ജില്ല ഭരണകൂടത്തിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.