ഫാഷിസത്തിനെതിരേ ജനാധിപത്യ സംഗമം നാളെ

തൃശൂർ: 'ജനാധിപത്യ ശക്തികളുടെ ഐക്യമാണ് ഫാഷിസത്തിനുള്ള മറുപടി'എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തെ ജനാധിപത്യ വിശ്വാസികളും ഫാഷിസ്റ്റ് വിരുദ്ധ പ്രവർത്തകരും ശനിയാഴ്ച തൃശൂർ നഗരത്തിൽ ഒത്തുേചരും. എല്ലാ തരത്തിലുമുള്ള ഫാഷിസ്റ്റ് പ്രവണതകളെയും പ്രതിരോധിക്കുന്ന ജനാധിപത്യ ചേരി വളർത്തിയെടുക്കുക എന്നതാണ് സംഗമത്തി​െൻറ ലക്ഷ്യം. 2019ൽ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പുരോഗമന ജനാധിപത്യ ശക്തികളുടെ വിജയം ഉറപ്പുവരുത്താൻ വിശാല ജനാധിപത്യ മുന്നണി രൂപവത്കരിക്കുകയും അതിന് വേണ്ടിയുള്ള കർമ പദ്ധതിക്ക് രൂപം കൊടുക്കുകയുമാണ് ജനാധിപത്യവേദി എന്ന പേരിലറിയപ്പെടുന്ന ഇൗ സംഗമത്തി​െൻറ ലക്ഷ്യം. വൈകീട്ട് 4.30ന് തെക്കേഗോപുരനടയിൽ നടൻ പ്രകാശ് രാജ് ഇൗ കൂടിച്ചേരൽ ഉദ്ഘാടനം ചെയ്യുമെന്ന് വേദി അധ്യക്ഷ സാറ ജോസഫ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫാഷിസ്റ്റ് വിരുദ്ധ, പുരോഗമന കാഴ്ചപ്പാടുള്ളവരെല്ലാം രാഷ്ട്രീയാതീതമായി ഇൗ കുടിച്ചേരലിൽ പെങ്കടുക്കുകയും ഭാവിപ്രവർത്തനങ്ങളിൽ സഹകരിക്കുകയും െചയ്യണമെന്ന് അവർ അഭ്യർഥിച്ചു. ജോയ് മാത്യു, ആനന്ദ്, സി.ആർ. പരമേശ്വരൻ, എം.എൻ. കാരശ്ശേരി, ബാലചന്ദ്രൻ വടക്കേടത്ത്, കെ. വേണു, ടി.പി. രാജീവൻ, കെ. അരവിന്ദാക്ഷൻ, സിവിക് ചന്ദ്രൻ, സണ്ണി എം. കപിക്കാട്, കുസുമം ജോസഫ്, പി. സുരേന്ദ്രൻ, മാഗ്ലിൻ ഫിലോമിന, ഡോ. കെ. ഗോപിനാഥൻ, പി.എൻ. ഗോപീകൃഷ്ണൻ, വി.ജി. തമ്പി, കെ. ഗിരീഷ്കുമാർ, എം.ആർ. രേണുകുമാർ, എം. സുചിത്ര, ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ശ്രീധന്യ തെക്കേടത്ത്, ഡോ. ടി.വി. സജീവൻ തുടങ്ങി നിരവധി സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും പൊതുപ്രവർത്തകരും ബഹുജനങ്ങളും കൂടിച്ചേരലിൽ പങ്കെടുക്കും. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ചൊവ്വന്നൂർ പഞ്ചായത്തിലെ മുഴുവൻ വീട്ടുചുമരുകളിലും സ്ഥാപിക്കാൻ മുൻകൈയെടുത്ത പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സതീശനെയും സെക്രട്ടറി വി. ആൻറണിയെയും ചടങ്ങിൽ അനുമോദിക്കുമെന്ന് സാറ ജോസഫ് അറിയിച്ചു. കൺവീനർ സജീവൻ അന്തിക്കാട്, ഡോ. കെ. ഗോപിനാഥ്, ശശികുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.