നാല്​ വർഷത്തിനിടയിൽ രണ്ടാമൂഴം

ഗുരുവായൂർ: 'ഗുരുവായൂരപ്പൻ ഒരിക്കൽ കൂടി അനുഗ്രഹിച്ചിരിക്കുന്നു'-മേൽശാന്തിയായി രണ്ടാമൂഴം ലഭിക്കുമ്പോൾ മുന്നൂലം ഭവൻ നമ്പൂതിരിക്ക് പറയാനുള്ളത് ഇത്രമാത്രം. നാല് വർഷത്തിനുള്ളിൽ രണ്ടാം തവണയാണ് ഭവൻ നമ്പൂതിരി ഗുരുവായൂരിലെ മേൽശാന്തിയാവുന്നത്. പിതാവ് വാസുദേവൻ നമ്പൂതിരി നാല് തവണയും സഹോദരൻ ഹരി നമ്പൂതിരി ഒരു തവണയും ഗുരുവായൂരിലെ മേൽശാന്തിയായിരുന്നു. പിതൃസഹോദരൻ ഭവൻ നമ്പൂതിരി രണ്ട് തവണ മേൽശാന്തിയായിട്ടുണ്ട്. ഈ കുടുംബത്തിൽ നിന്ന് മേൽശാന്തി സ്ഥാനത്തെത്തുന്ന നാലാമനാണ് ഭവൻ നമ്പൂതിരി. ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിൽ കയറി പൂജ ചെയ്യാനുള്ള അവകാശമുള്ള ഓതിക്കൻ കുടുംബങ്ങളിലൊന്നാണ് മുന്നൂലം. നാല് ഇല്ലങ്ങൾക്ക് മാത്രമാണ് ഈ അവകാശം ഉള്ളത്. അഭൂതപൂർവമായ തിരക്കുള്ള ദിവസം പൂജ കഴിക്കാൻ ഓതിക്കൻമാരും ശ്രീകോവിലിൽ പൂജകൾക്കായി കയറാറുണ്ട്. മേൽശാന്തിയുടെ ചുമതലയേൽക്കും മുമ്പ് ഭവൻ നമ്പൂതിരി ക്ഷേത്രത്തിൽ ഭജനമിരിക്കും. ഗുരുവായൂർ മേൽശാന്തി പുറപ്പെടാശാന്തിയായതിനാൽ സ്ഥാനമേറ്റാൽ പിന്നെ ആറ് മാസക്കാലം ക്ഷേത്രത്തിൽ തന്നെ കഴിച്ചു കൂട്ടണം. .....
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.