കാഞ്ഞിരക്കോട് പരാത്തുകുളം പാടം വ്യാപകമായി മണ്ണിട്ടു നികത്തുന്നു

എരുമപ്പെട്ടി: . രാത്രിയിലാണ് മണ്ണ് മാഫിയകളുടെ പ്രവർത്തനം. കാഞ്ഞിരക്കോട് മേഖലയിലെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാത്രി ഏറെ നെൽപാടങ്ങൾ നികത്തി. സമീപത്തെ കൊരട്ടിയാക്കുന്ന് ഭാഗത്തുനിന്ന് മണ്ണ് കൊണ്ടുവന്നാണ് വയൽ നികത്തുന്നത്. പരാതിയുമായി കർഷകർ എത്തിയാൽ കുറച്ച് ദിവസത്തേക്ക് മണ്ണിടൽ നിർത്തും. പ്രതിഷേധമൊടുങ്ങിയാൽ വീണ്ടും തുടരും. എന്നാൽ ഇക്കാര്യത്തിൽ അധികൃതർ കണ്ണടക്കുകയാണ്. മണ്ണ് മാഫിയയുടെ വിളയാട്ടം ജനത്തിനും ശല്ല്യമായിരിക്കുകയാണ്. നെൽവയൽ നികത്തിയതോടെ മഴപെയ്താൽ മറ്റ് പാടങ്ങളിലേക്ക് വെള്ളം ഒഴുകി പോകാത്ത സ്ഥിതിയാണെന്നും സമീപത്തെ കർഷകർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.