സുമനസ്സുകൾ കൈകോർത്തു; അശ്വതിക്കും അതിശയക്കും സ്വന്തം വീട്

കൊടുങ്ങല്ലൂർ: അച്ഛനും അമ്മയും നഷ്ടപ്പെട്ട് ബന്ധുവി​െൻറ വീട്ടിൽ കഴിയേണ്ടിവന്ന അശ്വതിക്കും ചേച്ചി അതിശയക്കും ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. കൊടുങ്ങല്ലൂർ ക്രാഫ്റ്റ് നടപ്പാക്കിവരുന്ന 'മിടുക്കിക്കൊരു ഭവനം' പദ്ധതിയിൽ ഇവർക്ക് വീടൊരുങ്ങി. വീടി​െൻറ താക്കോൽദാനം ശനിയാഴ്ച വൈകീട്ട് കോതപറമ്പിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർവഹിക്കും. മാതാപിതാക്കൾ അകാലത്തിൽ മരിച്ച സഹോദരിമാർ ആദ്യം കഴിഞ്ഞത് അനാഥാലയത്തിലായിരുന്നു. പിന്നീട് അമ്മയുടെ സഹോദര​െൻറ ഒറ്റമുറി വീട്ടിലേക്ക് ഇവരെ കൂട്ടിക്കൊണ്ടുപോയി. കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി അശ്വതിയുടെയും എസ്.എൻ വിദ്യാഭവനിലെ ബി.കോം വിദ്യാർഥി അതിശയയുടെയും സങ്കടകഥയറിഞ്ഞ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും ജനമൈത്രി പൊലീസും എസ്.എൻ വിദ്യാഭവനും വീട് നിർമിക്കാനായി മുന്നിട്ടിറങ്ങുകയായിരുന്നു. സ്ഥലമുണ്ടെങ്കിൽ വീട് നിർമിച്ച് നൽകാമെന്ന് ക്രാഫ്റ്റ് ആശുപത്രി വാഗ്ദാനം ചെയ്തു. ഇ.ടി. ടൈസൻ എം.എൽ.എ സഹായഹസ്തവുമായി മുന്നിട്ടിറങ്ങി പണം സമാഹരിച്ച് കുട്ടികളുടെ പേരിൽ ഭൂമി വാങ്ങി. ബാക്കി തുക അവരുടെ പേരിൽ ബാങ്കിൽ സ്ഥിരനിക്ഷേപമായി ഇട്ടു. ഇതോടെ ക്രാഫ്റ്റ് ആശുപത്രി, ഗേൾസ് സ്കൂൾ പി.ടി.എയുടെ സഹകരണത്തോടെ നിർമിച്ച വീടിന് ഏഴ് ലക്ഷം ചെലവായി. താക്കോൽദാന സമ്മേളനം ഇ.ടി. ടൈസൻ എം.എൽ. എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.