ഇരിങ്ങാലക്കുട: നടനകൈരളിയുടെ അഞ്ചാമത് കൂടിയാട്ട മഹോത്സവത്തില്‍ രണ്ടാം ദിവസം കവി കാളിദാസെൻറ 'വിക്രമോര്‍വശീയം' നാടകം അരങ്ങേറി. സൂത്രധാരന്‍, പുരൂരവസ്സ്, ഉർവശി എന്നീ മൂന്ന് കഥാപാത്രങ്ങളെ മാത്രം കേന്ദ്രീകരിച്ചാണ് പ്രശസ്ത കൂടിയാട്ടം ആചാര്യനായ വേണുജി സംവിധാനം ചെയ്തത്. ദേവാംഗന ഉർവശി കുബേരെൻറ മുന്നില്‍ നാട്യാവതരണം നടത്തി മടങ്ങുന്ന വഴി കേശി എന്ന അസുരന്‍ അവരെ അപഹരിക്കുന്നതും പുരൂരവസ്സ് രക്ഷിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ഇതിവൃത്തം. സൂത്രധാരനായി അമ്മനൂര്‍ രജനീഷ് ചാക്യാരും, പുരൂരവസ്സായി സൂരജ് നമ്പ്യാരും ഉര്‍വശിയായി കപിലാ വേണുവും അരങ്ങിലെത്തി. 'വാക്യത്തിെൻറ അഭിനേയത' എന്ന വിഷയത്തിൽ കൂടിയാട്ടം കേന്ദ്ര ഡയറക്ടര്‍ ഡോ. ഏറ്റുമാനൂര്‍ കണ്ണന്‍ പ്രഭാഷണം നടത്തി. ആട്ടക്കഥാകൃത്ത് ടി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.