തൃശൂർ: 'ആന േമനോൻ' എന്ന് വിളിപ്പേരുള്ള പരേതനായ സി.എ. മേനോൻ തൃശൂരിെൻറ ടൂറിസം അംബാസഡർ എന്ന വിശേഷണത്തിന് പാത്രമായിരുന്നു. പെപിത സേത്ത് (പെപിത നോബിൾ) എന്ന പ്രശസ്ത വനിത ഫോട്ടോഗ്രാഫറെ തൃശൂരിന് പരിചയപ്പെടുത്തിയത് മേനോനാണ്. പെപിത പിന്നീട് കേരളത്തിെൻറ പാരമ്പര്യ കലാരംഗത്ത് ഗവേഷകയായി അറിയപ്പെട്ടു. ഉത്രാളിക്കാവ് പൂരത്തിെൻറ സംഘാടകനായിരുന്നു മേനോൻ എങ്കിലും സ്വന്തം തട്ടകത്തിൽ നടക്കുന്ന തൃശൂര്‍ പൂരത്തില്‍ കാഴ്ചക്കാരൻ മാത്രമായിരുന്നു. കേരളത്തിലെ ഉത്സവങ്ങള്‍ വിദേശികള്‍ക്കുവേണ്ടി അദ്ദേഹം പരിചയപ്പെടുത്തി. ഫെസ്റ്റിവല്‍ ഡയറക്ടറി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാറമേക്കാവിൽ നടയിരുത്തിയ പരമേശ്വരൻ എന്ന ആനയെക്കുറിച്ച് പുസ്തകമെഴുതി. തൃശൂര്‍ പൂരം കാണാനെത്തുന്ന വിദേശികളുടെ മുഖ്യ ആശ്രയമായിരുന്നു മേനോൻ. അത് അടുത്തകാലം വരെ തുടർന്നു. കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു. കേരളത്തിലെ മിക്ക സ്ഥലങ്ങളിലും വിദേശികളുമായും ഉത്സവം കാണാന്‍ പോവുക മേനോെൻറ ഇഷ്ട വിനോദമായിരുന്നു. സാംസ്‌കാരിക, സിനിമ രംഗത്തുള്ളവരുമായും അടുത്ത ബന്ധമുണ്ട്. അരവിന്ദന്‍, ആര്‍.ആര്‍. നായര്‍, കാവാലം, എം.വി. ദേവന്‍ തുടങ്ങിയവരുമായി ഉറ്റ സൗഹൃദമുണ്ടായിരുന്നു. അരവിന്ദെൻറ 'മാറാട്ടം' സിനിമ ചിത്രീകരിച്ചപ്പോള്‍ മേനോനായിരുന്നു കൂട്ട്. ഗുരുവായൂര്‍ കേശവന്‍, പ്രയാണം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആനക്കഥകള്‍ ടെലിഫിലിമാക്കാന്‍ തിരക്കഥാകൃത്ത് അരൂകുറ്റി ശ്രീകുമാറുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.