തൃശൂർ: മുതുവറ-പുഴക്കൽ റോഡ് ഇടത് ഭാഗത്തിെൻറ നവീകരണം തുടങ്ങിയതോടെ ഇടവേളക്ക് ശേഷം മുതുവറയിൽ വീണ്ടും വാഹനക്കുരുക്ക്. വാഹനങ്ങൾ ഒരു വരിയിലൂടെ മാത്രം കടത്തി വിടുന്നതിലാണ് കുരുക്ക് രൂപപ്പെടുന്നത്. പക്ഷെ, മൂന്നുമാസം മുമ്പ് വരെ അനുഭവപ്പെട്ടിരുന്ന കനത്ത കുരുക്കും വീർപ്പുമുട്ടലും ഇപ്പോഴില്ല. മുതുവറ പുഴക്കൽ റോഡിൽ വെള്ളക്കെട്ടും റോഡ് തകർച്ചയും മൂലം നിരന്തരം അപകടങ്ങൾ ഉണ്ടായ സാഹചര്യത്തിൽ ജനങ്ങൾ പ്രതിഷേധത്തിനിറങ്ങിയപ്പോഴാണ് സർക്കാർ റോഡ് നിർമാണം പ്രഖ്യാപിച്ചത്. പൊതുമരാമത്ത് വകുപ്പ് 60 ലക്ഷം രൂപയും അനിൽ അക്കരയുടെ എം.എൽ.എ ഫണ്ടിൽ നിന്ന് \Bരണ്ട് കോടിയോളം രൂപയും \Bചെലവിട്ടാണ് റോഡ് ടൈൽ വിരിച്ചത്. ആദ്യഘട്ടത്തിലെ പ്രവൃത്തികൾ രണ്ടുമാസം മുമ്പ് പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുത്തു. റോഡിെൻറ മറുവശമാണ് വ്യാഴാഴ്ച മുതൽ പണി തുടങ്ങിയത്. പ്രവൃത്തി ഒരു മാസത്തിനകം പണി പൂർത്തിയാക്കുമെന്ന് ബന്ധെപ്പട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.