സി.എ. മേനോൻ

തൃശൂര്‍: സാംസ്‌കാരിക പ്രവര്‍ത്തകനും ഉത്സവ സംഘാടകനുമായ ചെമ്പകശ്ശേരി അരവിന്ദാക്ഷ മേനോന്‍ (സി.എ. മേനോന്‍ -81) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടില്‍. കുറച്ചുകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: റിട്ട. ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥ വട്ടേക്കാട്ട് തങ്കമണി. മക്കള്‍: പ്രഫ. വി.എ. നാരായണ മേനോന്‍ (ശ്രീകേരളവര്‍മ കോളജ്), വി.എ. കല്യാണിക്കുട്ടി, വി. ശ്രീകുമാര്‍ (പുരാവസ്തുവകുപ്പ്, ജോധ്പുര്‍). മരുമക്കള്‍: ഗീത (പിയര്‍ലസ് മുന്‍ ഉദ്യോഗസ്ഥ), ധന്യ (മിലിറ്ററി എന്‍ജിനീയര്‍). ചെമ്പകശ്ശേരി കല്ല്യാണിക്കുട്ടി അമ്മയുടേയും പുലിപ്പറ അച്യുതമേനോ​െൻറയും മകനാണ് സി.എ. മേനോന്‍. സഹോദരങ്ങള്‍: സരസ്വതി (റിട്ട. ഔഷധി, ഉദ്യോഗസ്ഥ), പാർവതി (റിട്ട. കെ.എസ്.ഇ.ബി), പ്രഫ. സുലോചന, പരേതരായ കമലം, കുമാരി, ഗംഗാധര മേനോന്‍, പത്രപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന പരേതനായ മുകുന്ദന്‍ സി. മേനോന്‍. വനംവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന സി.എ. മേനോന്‍ പിന്നീട് എൽ.െഎ.സിയില്‍ െഡവലപ്‌മ​െൻറ് ഓഫിസറായി. വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം സംഘാടകനായി 30 വര്‍ഷം ഉണ്ടായിരുന്നു. വടക്കാഞ്ചേരി പൂരം വിഭാഗത്തി​െൻറ പ്രസിഡൻറായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.കെ.ആര്‍. ബാലാജി ട്രസ്റ്റ് ഭാരവാഹിയായിരുന്ന മേനോന്‍ ട്രസ്റ്റി​െൻറ പേരില്‍ വാങ്ങിയ പരമേശ്വരന്‍ എന്ന ആനയെ പാറമേക്കാവ് ക്ഷേത്രത്തില്‍ നടയിരുത്തി. ഇൗ ആന പാറമേക്കാവ് പരമേശ്വരന്‍ എന്നാണ് പിന്നീട് അറിയപ്പെട്ടത്. ഏതാനും വര്‍ഷം മുമ്പ് ചരിഞ്ഞു. ചെറുപ്പം മുതല്‍ ആനയോടുള്ള കമ്പംമൂലം സുഹൃത്തുക്കള്‍ 'ആന മേനോന്‍' എന്നാണ് വിളിച്ചിരുന്നത്. അയ്യന്തോള്‍ ചുങ്കത്ത് 'മാതൃഹൃദയം'വീട്ടിലാണ് വര്‍ഷങ്ങളായി താമസം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.