ഇന്നർ റിങ് റോഡ് വരെ സ്ഥലം ഏറ്റെടുക്കൽ ദേവസ്വം പരിഗണനയിൽ

ഗുരുവായൂർ: പടിഞ്ഞാറെ നടയിൽ ക്ഷേത്രം മുതൽ ഇന്നർ റിങ് റോഡ് വരെയുള്ള സ്ഥലം ഗുരുവായൂർ ദേവസ്വം ഏറ്റെടുത്തേക്കും. വ്യാഴാഴ്ച ചേർന്ന ഭരണ സമിതിയോഗത്തിൽ ഇതി​െൻറ പ്രാഥമിക ചർച്ചകൾ നടന്നു. ക്ഷേത്രത്തിന് ചുറ്റും 100 മീറ്റർ സ്ഥലം ഏറ്റെടുക്കുന്നതി​െൻറ ഭാഗമായാണ് ക്ഷേത്രം മുതൽ ഇന്നർ റിങ് റോഡ് വരെയുള്ള ഭാഗം ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. ക്ഷേത്രത്തിന് ചുറ്റും 25 മീറ്റർ നേരത്തെ ഏറ്റെടുത്തിട്ടുണ്ട്. ഇതി​െൻറ തുടർച്ചയായാണ് ഇന്നർ റിങ് റോഡ് വരെയുള്ള ഭാഗം ഏറ്റെടുക്കുന്നത്. ഭക്തർക്ക് സൗജന്യ ഉപയോഗത്തിനായി ശൗചാലയങ്ങളും ക്ലോക്ക് റൂമുകളും നിർമിക്കുന്ന കാര്യവും ഭരണസമിതിയുടെ പരിഗണനയിലുണ്ട്. ഈ കേന്ദ്രങ്ങളുടെ നടത്തിപ്പിന് സൗജന്യ സേവനത്തിന് തയാറുള്ളവരെ ഉൾപ്പെടുത്തി സേവാസംഘം രൂപവത്കരിക്കുന്നതി​െൻറ സാധ്യതകളും ആരായും. ക്ഷേത്രത്തിലെ കാവൽ ജോലികളടക്കമുള്ളവക്ക് ഈ സംഘത്തെ പ്രയോജനപ്പെടുത്താനും ആലോചിക്കുന്നുണ്ട്. ഭക്തരോട് നല്ല രീതിയിലുള്ള പെരുമാറ്റം ഉറപ്പാക്കുകയാണ് സേവാസംഘം രൂപവത്കരണത്തി​െൻറ ലക്ഷ്യം. ഇവർക്ക് താമസത്തിനും ഭക്ഷണത്തിനും ദേവസ്വം സൗകര്യം ഒരുക്കും. ദേവസ്വം വക കെട്ടിടത്തിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് തെക്കേനടയിലെ പട്ടർക്കുളത്തിന് സമീപം നിലവിലുള്ള കടമുറികൾക്ക് അഭിമുഖമായി 20 കടമുറികൾ നിർമിക്കുന്ന കാര്യവും ചർച്ചചെയ്തു. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് ബദൽ സംവിധാനം നൽകണമെന്ന് തത്ത്വത്തിൽ ധാരണയായിട്ടുള്ളതാണ്. സത്യഗ്രഹ സ്മാരക മന്ദിരത്തിൽ അടഞ്ഞുകിടക്കുന്ന മുറികൾ ഭക്തർക്ക് തുറന്ന് നൽകുന്നതിനും നടപടി സ്വീകരിക്കും. ചോറൂൺ ഇനി ഒാർമചിത്രമാകും ഗുരുവായൂർ: ക്ഷേത്രത്തിൽ നടക്കുന്ന കുട്ടികളുടെ ചോറൂൺ ചടങ്ങി​െൻറ ഫോട്ടോയെടുക്കുന്നത് പുനരാരംഭിക്കും. നാല് വർഷമായി തർക്കം മൂലം ചോറൂൺ ചടങ്ങി​െൻറ ഫോട്ടോയെടുക്കൽ നിർത്തിവെച്ചിരിക്കുകയായിരുന്നു. ചോറൂൺ നടക്കുന്നയിടത്ത് കാമറകൾ സ്ഥാപിച്ച് ഫോട്ടോയെടുത്ത് ആവശ്യക്കാർക്ക് സീഡിയിൽ പകർത്തി നൽകുന്ന കാര്യമാണ് പരിഗണിക്കുന്നത്. ഇത്തരം സംവിധാനം നടപ്പാക്കുന്നതി​െൻറ സാധ്യതകളെ കുറിച്ച് ഒരു ഏജൻസിയുടെ പ്രതിനിധികളുമായി ഭരണസമിതി ചർച്ച നടത്തി. ഇവരിൽ നിന്ന് വിശദാംശങ്ങളും എസ്റ്റിമേറ്റും ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ഭരണ സമിതിയോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. ചോറൂണി​െൻറ ഫോട്ടോ എടുക്കാൻ കഴിയാത്തത് വ്യാപക പരാതികൾക്കിടയാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.