തൃശൂർ: തിരുവില്വാമല കണ്യാർകോട് കരിങ്കുറ്റി അയ്യപ്പൻകാവ് താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് വെടിക്കെട്ടിനുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ തെക്കുമുറി, വടക്കുമുറി വിഭാഗങ്ങൾക്ക് അനുമതി നിഷേധിച്ചതായി എ.ഡി.എം അറിയിച്ചു. വെടിക്കെട്ട് ലൈസൻസ് തേടി സമർപ്പിച്ച അപേക്ഷയിൽ ചേർക്കേണ്ട അവശ്യ വിവരങ്ങളും രേഖകളും അപേക്ഷകന് സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. ഉത്സവത്തിെൻറ ഭാഗമായി 17, 18 തീയതികളിലാണ് വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്. അപേക്ഷ നിരസിച്ച സാഹചര്യത്തിൽ ആവശ്യമായ നടപടി കൈക്കൊള്ളാൻ ജില്ല റൂറൽ പൊലീസ് മേധാവിക്ക് എ.ഡി.എം നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.