തൊഴിലുറപ്പ്​ തൊഴിലാളികൾ സ്​പീഡ്​ പോസ്​റ്റോഫിസ്​ മാർച്ച്​ നടത്തി

തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വർക്കേഴ്സ് യൂനിയൻ തൃശൂർ സ്പീഡ് േപാസ്റ്റോഫിസിലേക്ക് മാർച്ച് നടത്തി. രാജ്ഭവൻ മാർച്ചിന് െഎക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു സമരം. തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തുക, പദ്ധതിക്ക് മതിയായ തുക കേന്ദ്ര ബജറ്റിൽ നീക്കിവെക്കുക, യഥാസമയം കൂലി നൽകുക, കൂലി താമസിച്ചാൽ നഷ്ടപരിഹാരം നൽകുക, കൂലി 500 രൂപയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ക്ഷീര കൃഷിയും പരമ്പരാഗത തൊഴിലുമുൾപ്പെടെ എല്ലാ കാർഷിക വൃത്തിയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ജോലി സമയം രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് വരെയാക്കണമെന്നും ആവശ്യപ്പെട്ടു. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് സംസ്ഥാന സർക്കാർ വിഹിതം വർധിപ്പിച്ചതി​െൻറ പ്രയോജനം തൊഴിലാളികൾക്ക് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ദലിത് ശോഷൻ മുക്തി മഞ്ച് അഖിലേന്ത്യ അധ്യക്ഷനും സി.പി.എം ജില്ല സെക്രട്ടറിയുമായ കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി. തങ്കം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സേവ്യർ ചിറ്റിലപ്പിള്ളി, ട്രഷറർ എം.എം. അവറാച്ചൻ, ജോയൻറ് സെക്രട്ടറി എ.എസ്. ദിനകരൻ എന്നിവർ സംസാരിച്ചു. തെക്കേഗോപുര നടയിൽനിന്നാണ് മാർച്ച് ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.