എരുമപ്പെട്ടി: ഒരുകോടി രൂപയുടെ പാര്‍പ്പിട പദ്ധതിയുമായി എരുമപ്പെട്ടി പഞ്ചായത്ത്. ബുധനാഴ്ച നടന്ന പഞ്ചായത്ത് വികസന സെമിനാറിലാണ് നിർദേശം. വിവിധ കുടിവെള്ള പദ്ധതികള്‍ക്ക് 43.5 ലക്ഷം രൂപയാണ് വകയിരുത്തിയത്. ആകെ 6.5 കോടി രൂപയുടെ കരട് പദ്ധതിയുടെ നിര്‍ദേശങ്ങളാണ് സെമിനാറില്‍ അവതരിപ്പിച്ചത്. ഉല്‍പാദനമേഖലക്ക്് 80 ലക്ഷം രൂപയുടെയും വിദ്യാഭ്യാസ മേഖലക്ക് 26 ലക്ഷം രൂപയുടെയും വയോജനങ്ങള്‍ക്ക് 16 ലക്ഷം രൂപയുടെയും പദ്ധതികളാണ് വികസന സെമിനാറിൽ ആവിഷ്കരിച്ചത്. വിവിധ റോഡുകളുടെ പ്രവൃത്തിക്കായി രണ്ടുകോടി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ബസന്ത് ലാല്‍ സെമിനാർ ഉദ്ഘാടനം ചെയ്തു. കരട് പദ്ധതിരേഖയുടെ പ്രകാശനം ജില്ല പഞ്ചായത്തംഗം കല്യാണി എസ്. നായര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ. ഗോവിന്ദന്‍കുട്ടി പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എൻ.കെ കബീര്‍, പി.എം. ഷൈല, മെംബര്‍മാരായ കെ.വി. രാജശേഖരൻ, സുരേഷ് നാലുപുരയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ പ്രീതി സതീഷ് സ്വാഗതവും സെക്രട്ടറി ടി.പി. കുര്യന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.