പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിന് ഏറെ കുറവ്

തൃശൂര്‍: പൊതുവിദ്യാലയങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ കൊഴിഞ്ഞു പോക്ക് മുൻവർഷത്തേക്കാൾ വളരെയധികം കുറഞ്ഞതായി കണക്കുകൾ. 2015-16 അധ്യയന വർഷത്തെ അപേക്ഷിച്ച് ജില്ലയിലെ സർക്കാർ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് കഴിഞ്ഞ വർഷം പകുതിയിലേറെ കുറഞ്ഞു. എയ്ഡഡ് സ്കൂളിലേയും കണക്കുകൾ സന്തോഷം നൽകുന്നതാണ്. സർക്കാർ സ്കൂളുകളിൽ മക്കളെ ചേർക്കുന്ന പ്രവണതയും രക്ഷിതാക്കളിൽ കൂടിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും മികച്ച പഠനസൗകര്യങ്ങളൊരുക്കിയും ക്ലാസ്മുറികൾ വിദ്യാർഥി സൗഹൃദമാക്കിയും ജൈവപൂന്തോട്ടമൊരുക്കിയും പച്ചക്കറി കൃഷി ആരംഭിച്ചുമൊക്കെ വിദ്യാലയങ്ങൾ ആകർഷകമാക്കിയതാണ് സർക്കാർ സ്കൂളുകളോട് സമൂഹത്തിൽ പ്രിയമേറാനുള്ള പ്രധാന കാരണം. സർക്കാറി​െൻറ പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന് ലഭിച്ച മികച്ച പിന്തുണയായി ഇതിനെ കണക്കാക്കാം. സ്കൂൾ ഡാറ്റബാങ്കിനായി നടത്തിയ കണക്കെടുപ്പിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ ജില്ലക്ക് ഏറെ സന്തോഷിക്കാവുന്ന നേട്ടം ൈകവരിക്കാനായത്. 2015-16 അധ്യയന വർഷം 635 വിദ്യാർഥികൾ ഇടക്കുവെച്ച് പഠനം നിർത്തിയപ്പോൾ 2016-17 വർഷം 350 കുട്ടികൾ മാത്രമാണ് കൊഴിഞ്ഞുപോയത്- 285 കുട്ടികളുടെ വ്യത്യാസം. കൊഴിഞ്ഞുപോയവരിൽതന്നെ അഞ്ചു ശതമാനത്തിൽ അധികം ഭിന്നശേഷി കുട്ടികളാണ്. സാധാരണകുട്ടികൾക്ക് ഒപ്പം പഠനം നടത്തിയ ഇക്കൂട്ടരുടെ ശരീരിക, മാനസിക പ്രശ്നങ്ങളാണ് പഠനം നിർത്താൻ കാരണം. നാട്ടിലേക്ക് തിരിച്ചുപോയ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ദമ്പതികളുടെ മക്കളും ഇതിൽ ഉൾപ്പെടും. സാമ്പത്തിക പ്രശ്നങ്ങളാൽ സ്കൂളിൽ എത്താത്തവർ മൂന്ന് ശതമാനമുണ്ട്. 2015 - 16 അധ്യയന വർഷം പട്ടികജാതിയിൽ പെട്ട 50 കുട്ടികളാണ് കൊഴിഞ്ഞുപോയത്. 2016-17ൽ ഇത് 15 ആയി കുറഞ്ഞു. 28 മുസ്ലിം കുട്ടികൾ സർക്കാർ സ്കൂളിൽനിന്ന് 2015-16ൽ പഠനം നിർത്തിയെങ്കിൽ 2016-17ൽ ഇത് 21 ആയി കുറഞ്ഞു. എയ്ഡഡിൽ 109തിൽനിന്ന് 58 ആയികുറഞ്ഞു. ക്രിസ്ത്യൻ വിഭാഗത്തിലെ 101 കുട്ടികളാണ് 2015-16ൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിന്നും കൊഴിഞ്ഞുപോയത്. ഇത് കഴിഞ്ഞ വർഷം 47 പേരായി കുറഞ്ഞു. എയ്ഡഡ് സ്കൂളുകളിൽ 132 കുട്ടികൾ കൊഴിഞ്ഞുപോയിടത്ത് 55 കുട്ടികൾ മാത്രമാണ് 2016 - 17 ൽ ഇടക്കുവെച്ച് പഠനം നിർത്തിയത്. പട്ടിക വർഗത്തിൽ പെട്ട ആറു കുട്ടികൾ സർക്കാർ സ്കൂളിൽ നിന്നും എയ്ഡഡ് സ്കൂളുകളിൽ നിന്നും 15 കുട്ടികളും അടക്കം 21 കുട്ടികളാണ് ഇടക്കുവെച്ച് പഠനം മുടക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.