മദ്യലോബിക്ക് സർക്കാർ സൗകര്യമൊരുക്കുന്നു

തൃശൂർ: വിപത്തിന് തടയിടുന്നതിന് പകരം മദ്യലോബിക്ക് സൗകര്യമൊരുക്കുന്ന നടപടികളാണ് സർക്കാർ നടത്തുന്നതെന്ന് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പറഞ്ഞു. മദ്യവിരുദ്ധ ജനകീയ മുന്നണി കലക്ടറേറ്റിനു മുന്നിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനദ്രോഹ മദ്യനയം പിൻവലിക്കുക, തദ്ദേശ ഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരം പുനഃസ്ഥാപിക്കുക, നീതിപീഠങ്ങൾ ധർമത്തി​െൻറ പക്ഷത്ത് നിലകൊള്ളുക എന്നീ ആവശ്യങ്ങളിലായിരുന്നു സത്യഗ്രഹം. ജില്ല ചെയർമാൻ സി.സി. സാജൻ അധ്യക്ഷത വഹിച്ചു. കൺവീനർ പി.എൽ. ആൻറണി, സ്വാമി ശങ്കരയോഗാനന്ദ സരസ്വതി, ഇമാം സുധീർ സഖാഫി, ഫാ. ദേവസി പന്തല്ലൂക്കാരൻ, ടി. ഗോപകുമാർ, ഇമാം സുലൈമാൻ അസ്ഹരി, കെ.കെ. ഷാജഹാൻ, ഷിബു കാച്ചപ്പിള്ളി, പി.എസ്. സുകുമാരൻ, എം.കെ. ബാബു, ഇസാബിൻ അബ്്ദുൽകരീം, സരസ്വതി വലപ്പാട്, ജെയിംസ് മുട്ടിക്കൽ, ബാബു മുത്തേടൻ, ശ്രീനിവാസ് ഇറക്കത്ത്, ഇ.എ. ജോസഫ്, വിത്സൻ പണ്ടാരവളപ്പിൽ, ദേവൻ തറയിൽ, റപ്പായി മേച്ചേരി, ജോർജ് പെല്ലിശേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.