പ്രതിഭ പുരസ്കാരം നേടിയ പണ്ടു സിന്ധുവിനു ആദരം

തൃശൂര്‍: പഞ്ചായത്ത് പ്രതിഭ പുരസ്‌കാരം നേടിയ പണ്ടു സിന്ധുവിനെ ഡിഫറൻറലി ഏബിള്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ ജില്ല കമ്മിറ്റി ആദരിക്കും. 18ന് രാവിലെ 10ന് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടക്കുന്ന 'ആദരണീയം'കലക്ടര്‍ ഡോ. എ. കൗശിഗന്‍ ഉദ്ഘാടനം ചെയ്യുമെന്ന് അസോസിയേഷൻ ജില്ല പ്രസിഡൻറ് വി.വി. ജേക്കബ് അറിയിച്ചു. ഭിന്നശേഷി ജീവനക്കാരുടെ കാര്യക്ഷമത മറ്റു ജീവനക്കാരേക്കാൾ മുന്നിൽ നിൽക്കുന്നുവെന്നതി​െൻറ തെളിവാണ് സംഘടനയുടെ സംസ്ഥാനതല എക്സ്പോർട്ടിങ് കമ്മിറ്റി അംഗമായ പണ്ടു സിന്ധുവിന് പുരസ്കാരം ലഭിച്ചത്. പഞ്ചായത്ത് വകുപ്പിൽ പെർഫോമൻസ് ഓഡിറ്റ് വിഭാഗത്തിലാണ് ജോലി. വെള്ളാങ്ങല്ലൂർ യൂനിറ്റിലെ 13 പഞ്ചായത്തുകളിൽ ദിവസവും 30 കിലോമീറ്റർ ദൂരം റാഡ് ഘടിപ്പിച്ച ഓട്ടോമാറ്റിക് സിസ്റ്റമുള്ള കാറിലാണ് സിന്ധു ഒൗദ്യോഗിക കൃത്യനിർവഹണം നടത്തുന്നത്. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തിത്വമാണെന്നും ഭാരവാഹികൾ പറഞ്ഞു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് തെക്കേത്തല, ട്രഷറര്‍ ജോണ്‍സണ്‍ മാമ്പ്രാക്കാരന്‍, സംസ്ഥാന സെക്രട്ടറി ഫ്രാന്‍സിസ് ജേക്കബ്, താലൂക്ക് പ്രസിഡൻറ് എ.സി. സീന എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.