തൃശൂര്‍: ഫിസിയോതെറപ്പി പ്രഫഷനെ പാരാമെഡിക്കലിലേക്ക് തരംതാഴ്ത്താന്‍ വിവിധ തലങ്ങളില്‍ ഗൂഢനീക്കം നടക്കുന്നതായി ഓള്‍ കേരള ഫിസിയോതെറപ്പി പ്രാക്ടീഷനേഴ്‌സ് ഫെഡറേഷന്‍ ജനറൽ സെക്രട്ടറി കെ. അനിൽകുമാറും ജില്ല പ്രസിഡൻറ് അജീഷ് കുമ്മളത്തും ആരോപിച്ചു. മുന്‍കാലങ്ങളില്‍ സര്‍വകലാശാലകളിൽ നിന്ന് ഫിസിയോതെറപ്പി ബിരുദം നേടുന്നവര്‍ക്ക് 'ഫാക്കല്‍റ്റി ഓഫ് ഹെല്‍ത്ത് സയന്‍സ്' സര്‍ട്ടിഫിക്കറ്റാണ് നൽകിയിരുന്നത്. ആരോഗ്യ സര്‍വകലാശാല നിലവില്‍ വന്നശേഷം 'ഫാക്കല്‍റ്റി ഓഫ് പാരാമെഡിക്കല്‍'എന്ന് മാറ്റം വരുത്തി. ഫിസിയോതെറപ്പിസ്റ്റുകളെ ടെക്‌നീഷന്‍ തലത്തിലേക്ക് തരംതാഴ്ത്തുകയാണ് ഇതിനു പിന്നിലെ ഗൂഢലക്ഷ്യം. മുന്‍കാലങ്ങളിലെ പോലെ സര്‍ട്ടിഫിക്കറ്റ് നൽകണമെന്ന് നിരവധി തവണ നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടും അനുകൂല നടപടിയുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച രാവിലെ ഒമ്പതിന് ആരോഗ്യസര്‍വകലാശാലയിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.