തൃശൂർ: വിയറ്റ്നാം യുദ്ധത്തിൽ നാപാം ബോംബിങ്ങിൽ ഓടുന്ന പെൺകുട്ടിയുടെ ചിത്രം പകർത്തി യുദ്ധത്തിനെതിരെ ലോക മനസ്സാക്ഷിയുണർത്തിയ നിക് ഉട്ട് എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ വെള്ളിയാഴ്ച തൃശൂരിലെത്തും. പുലിറ്റ്സർ സമ്മാന ജേതാവായ നിക് ഉട്ട് ഗുരുവായൂർ, വാഴച്ചാൽ എന്നിവിടങ്ങൾ സന്ദർശിക്കും. 12ന് തൃശൂർ പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകരുമായി സംവദിക്കും. ലോസ് ആഞ്ജലസ് ടൈംസ് ഫോട്ടോ എഡിറ്റർ റൗൾ റോയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരിക്കും. ലോകായുക്ത സിറ്റിങ് 19 മുതൽ തൃശൂർ: ലോകായുക്ത ജില്ലതല സിറ്റിങ് 19 മുതൽ 21 വരെ ജില്ല സഹകരണ ബാങ്ക് ശതാബ്ദി മന്ദിരം കോൺഫറൻസ് ഹാളിൽ നടക്കും. ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രൻ എന്നിവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.