തൃശൂർ: കനേഡിയൻ വ്യവസായിയായ പ്രേം വാട്സയുടെ ഉടമസ്ഥതയിലുള്ള ഫെയർ ഫാക്സിന് കാത്തലിക് സിറിയൻ ബാങ്കിെൻറ 51 ശതമാനം ഒാഹരി വിൽക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകാനുള്ള പ്രത്യേക ജനറൽ ബോഡി യോഗം 21ന് നടക്കും. തൃശൂർ കൗസ്തുഭം ഒാഡിറ്റോറിയത്തിലാണ് ജനറൽ ബോഡി ചേരുന്നത്. തൊഴിലാളി യൂനിയനുകളുടെ സംയുക്ത സമരസമിതി നടത്തുന്ന പ്രതിഷേധ പരിപാടികളുെട പശ്ചാത്തലത്തിൽ ബാങ്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതായാണ് വിവരം. മാസങ്ങൾക്കുമുമ്പ് കാത്തലിക് സിറിയൻ ബാങ്കിൽ 1000 കോടി രൂപ മുടക്കാൻ തയാറായി ഫെയർഫാക്സ് രംഗത്തുവന്നിരുന്നു. എന്നാൽ, ബാങ്ക് അവകാശപ്പെടുന്ന ഒാഹരി മൂല്യവുമായി ഫെയർഫാക്സ് കണക്കാക്കിയ മൂല്യം ഒത്തുപോകാത്ത സാഹചര്യത്തിൽ ഇൗ ഇടപാട് നടന്നില്ല. ഇതോടെ ബാങ്ക് മറ്റു ചില സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും അതും വിജയിച്ചില്ല. വീണ്ടും ഫെയർഫാക്സിനെ സമീപിച്ച് ചർച്ച നടത്തിയതിനെ തുടർന്നാണ് അവർ സന്നദ്ധത അറിയിച്ചത്. വീണ്ടും വരുേമ്പാൾ ഫെയർ ഫാക്സ് വിലയിരുത്തുന്ന ഒാഹരിമൂല്യവും ബാങ്കും കണക്കാക്കുന്നതും എത്രയെന്ന് വ്യക്തമായിട്ടില്ല. ഇതിനിടെ, ബാങ്കിലെ തൊഴിലന്തരീക്ഷം കൂടുതൽ കലുഷമായിരിക്കുകയാണ്. 82 പ്രബേഷനറി ഒാഫിസർമാരെ പിരിച്ചു വിട്ടതിനെതിരെ സമരംചെയ്ത ജീവനക്കാരുടെ സംഘടനയുടെ പ്രസിഡൻറ്, സെക്രട്ടറി, ട്രഷറർ എന്നിവരെ മുംബൈയിലേക്ക് സ്ഥലംമാറ്റി. സ്ഥലം മാറ്റപ്പെട്ടവർ ജോലിയിൽ പ്രവേശിച്ച് അവധി എടുത്തു. ബാങ്കിലെ സാഹചര്യങ്ങളോട് പ്രതികരിച്ചതിന് പെൻഷൻകാരുടെ സംഘടന നേതാവിെൻറ പെൻഷൻ തടയുമെന്ന് ബാങ്ക് രേഖാമൂലം അറിയിച്ചു. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ സ്ഥലംമാറ്റ ഭീഷണി തുടരുകയാണെന്ന് സംഘടന നേതാക്കൾ പറഞ്ഞു. സാമ്പത്തികവർഷം അവസാനിക്കുന്ന മാസമായിട്ടും അതിനൊത്ത പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യമാണ് ബാങ്കിലുള്ളത്. പ്രത്യേക ജനറൽ ബോഡി ചേരുന്ന ദിവസം കൗസ്തുഭം ഒാഡിറ്റോറിയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ കാത്തലിക് സിറിയൻ ബാങ്ക് സമരസഹായ സമിതി എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. സി.എം.എസ് സ്കൂൾ പരിസരത്തുനിന്ന് മാർച്ച് ആരംഭിക്കും. വിവിധ സംഘടനകളുടെ സഹായം അഭ്യർഥിക്കാനും തീരുമാനിച്ചു. സമിതി ചെയർമാൻ സുന്ദരൻ കുന്നത്തുള്ളി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ യു.പി. ജോസഫ്, പി.കെ. ഷാജൻ, ബെഫി സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രൻ, രാമസുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.