ക്ഷേത്രമോഷണക്കേസുകളിലെ പ്രതി പിടിയിൽ

തൃശൂർ: നൂറോളം ക്ഷേത്രമോഷണക്കേസുകളിൽ അടക്കം പ്രതിയായ മോഷ്ടാവ് പിടിയിൽ. എറണാകുളം കോതമംഗലം സ്വദേശി മമ്മദ്, രാജൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന പുത്തൻപീടികയിൽ വീട്ടിൽ മുഹമ്മദ് (55) ആണ് സിറ്റി ഷാഡോ പൊലീസി​െൻറ പിടിയിലായത്. ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ ശ്രീകോവിലി​െൻറയും ഭണ്ഡാരത്തി​െൻറയും പൂട്ടുപൊളിച്ച് പണവും മറ്റും കവർന്ന കേസുകളുടെ അന്വേഷണത്തിലാണ് മുഹമ്മദ് പിടിയിലായത്. ഇയാൾ ആറു മാസം മുമ്പാണ് ജയിലിൽനിന്ന് ഇറങ്ങിയത്. ഇതിനുശേഷം തൃശൂർ, എറണാകുളം ജില്ലകളിലായി പതിനഞ്ചോളം ക്ഷേത്രങ്ങളിൽ മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു. തൈക്കാട്ടുശ്ശേരി ദുർഗ ക്ഷേത്രത്തിൽ മോഷണം നടത്തുന്നതിനിടെ വന്ന പൂജാരിയെ ആക്രമിച്ച് പണവുമായി കടന്നിരുന്നു. കഴിഞ്ഞ മാസം ചാലക്കുടി പിഷാരിക്കൽ ശ്രീ ദുർഗാ സരസ്വതി ക്ഷേത്രത്തി​െൻറ ശ്രീകോവിലി​െൻറ മുന്നിൽ ഒരുക്കിയിരുന്ന പതിനായിരങ്ങൾ വില വരുന്ന പതിനഞ്ചോളം നിലവിളക്കുകൾ മോഷ്ടിച്ചതായും ഭണ്ഡാരങ്ങളുടെ പൂട്ടുപൊളിച്ച് പണവും മറ്റും കവർന്നതായും പ്രതി സമ്മതിച്ചിട്ടുണ്ട്. ആനന്ദപുരം പാമ്പാട്ടികുളങ്ങര ശ്രീ നന്ദദുർഗ ദേവി ക്ഷേത്രം, തൃശൂർ സോമിൽ റോഡ് കീഴ്തൃക്കോവിൽ ക്ഷേത്രം, വടക്കാഞ്ചേരി നടരാജഗിരി ബാലസുബ്രഹ്മണ്യ ക്ഷേത്രം, വെട്ടിക്കാട്ടിരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പറളിക്കാട് വട്ടിച്ചിറക്കാവ് ക്ഷേത്രം, തലോരിലെ ത്രൈലോക്യമംഗലം ശിവക്ഷേത്രം എന്നിവയുടെ ഒാടുപൊളിച്ചും മറ്റും നാലമ്പലത്തിൽ കടന്ന് ശ്രീകോവിലിന് അടുത്തുള്ള ഭണ്ഡാരങ്ങൾ തകർത്ത് പണവും മറ്റും മോഷണം നടത്തിയ കേസുകളിലും പ്രതിയാണ്. തൃശൂർ, പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിലായി നിരവധി ക്ഷേത്രമോഷണക്കേസുകൾ നിലവിലുണ്ട്. വാഹനമോഷണ കേസുകളിലും കൊലപാതക കേസുകളിലും പ്രതിയാണ്. കമീഷണർ രാഹുൽ ആർ. നായരുടെ നിർദേശാനുസരണം ഈസ്റ്റ് സി.ഐ സേതുവി​െൻറ നേതൃത്വത്തിൽ എ.എസ്‌.ഐ പി. ശശികുമാർ, ഷാഡോ പൊലീസ് അംഗങ്ങളായ എ.എസ്‌.ഐമാരായ. എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർമാരായ ടി.വി. ജീവൻ, പി.കെ. പഴനിസ്വാമി, എം.എസ്. ലിഗേഷ്, കെ.ബി. വിപിൻദാസ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.