ആയുർവേദവിരുദ്ധ പ്രചാരണം: നടപടി വേണമെന്ന്​

തൃശൂർ: ആയുർവേദ ഒൗഷധങ്ങൾക്കും ചികിത്സ രീതിക്കുമെതിരെ ഏതാനും ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിലൂടെ തൽപര കക്ഷികൾ നടത്തുന്ന കുപ്രചാരണത്തിനെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് ആയുർവേദ ഫാർമസ്യൂട്ടിക്കൽ ഡിസ്ട്രിബ്യൂേട്ടഴ്സ് അസോസിയേഷൻ ജനറൽ കൗൺസിൽ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ആയുർവേദത്തിന് േലാകമാകെ ലഭിക്കുന്ന സ്വീകാര്യതയിൽ വിറളി പൂണ്ട് മറ്റ് ചികിത്സ വിഭാഗങ്ങൾ അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്ന് യോഗം വിലയിരുത്തി. ഇത്തരം നീക്കങ്ങൾ ചെറുക്കാൻ ആയുർവേദ ഒൗഷധ നിർമാതാക്കൾ, ഡോക്ടർമാർ, ഗവേഷകർ, വിതരണക്കാർ, ചില്ലറ വിൽപനശാല നടത്തിപ്പുകാർ എന്നിവരുടെ വിശാല കൂട്ടായ്മ രൂപവത്കരിക്കാൻ യോഗം തീരുമാനിച്ചു. പ്രസിഡൻറ് പി.യു. രാജു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജി.എസ്. രഞ്ജിത്ത് കുമാർ, കൺവീനർ എസ്. സുനിൽ, എം.കെ. സഹൽ, എം.എസ്. സജീവ്, പി.എൻ. സേതു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.