തൃശൂർ: ബംഗ്ലാദേശിൽ നിന്ന് ജോലി തേടിയെത്തി യാത്ര രേഖകളില്ലാത്തതിനെ തുടർന്ന് ജയിലിലായ 36 പേർക്ക് മോചനം. ആറു മാസം വിയ്യൂർ ജയിലിലെ വാസത്തിനു ശേഷമാണ് ബംഗ്ലാദേശ് പൗരന്മാർ മോചിതരായത്. ബുധനാഴ്ച വൈകീട്ടോടെ പൊലീസ് സംരക്ഷണയിൽ ഇവർ ജന്മനാട്ടിലേക്ക് യാത്ര പുറപ്പെട്ടു. വൈകീട്ട് 7.03 നെത്തിയെ ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് 35 പേരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം യാത്ര തിരിച്ചത്. ഒരാൾ ജുവൈനൽ ആയതിനാൽ രണ്ട് ദിവസം മുമ്പ് പൊലീസ് സംരക്ഷണയിൽ നാട്ടിലേക്ക് അയച്ചതായി സംഘത്തിലുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു. ചെന്നൈയിൽ എത്തിയ ശേഷം അവിടെ നിന്ന് ഹൗറ എക്സ്പ്രസിൽ യാത്ര തുടരാനാണ് പദ്ധതി. 17ന് ഇവരെ ബംഗ്ലാദേശ് വിദേശ കാര്യ മന്ത്രാലയത്തിനു കൈമാറും. കഴിഞ്ഞ തിരുവോണനാളിലാണ് 36 അംഗ സംഘം മലപ്പുറം വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് അറസ്റ്റിലായത്. ജോലിക്കായെത്തിയ സംഘത്തിൽ ആർക്കും യാത്ര രേഖകളില്ലായിരുന്നു. കെട്ടിട നിർമാണം ഉൾെപ്പടെ ജോലികളിലാണ് ഏര്‍പ്പെട്ടിരുന്നത്. വിസയോ പാസ്‌പോര്‍ട്ടോ ഒന്നുമില്ലാതെയാണ് കേരളത്തിൽ തങ്ങിയത്. വിദേശ പൗരന്മാർക്ക് കേരളത്തിലേക്ക് കടക്കാനും താമസിക്കാനും തൊഴിലെടുക്കാനുമുള്ള രേഖകൾ ഇല്ലാത്തതിനാൽ 'ഫോറിനേഴ്സ് ആക്ട്'ചുമത്തിയാണ് പൊലീസ് കേസെടുത്തത്. യാത്ര രേഖകളില്ലാതെ തങ്ങിയതിന് നാലുമാസം തടവും നൂറുരൂപ പിഴയുമാണ് കോടതി ശിക്ഷിച്ചത്. വാഴക്കാട് പൊലീസിെൻറ നേതൃത്വത്തില്‍ നടത്തിയ ശ്രമമാണ് ബംഗ്ലാ പൗരന്മാരെ വേഗത്തിൽ തിരിച്ചയക്കാൻ വഴിയൊരുങ്ങിയത്. ഇതിനായി ബംഗ്ലാദേശ് എംബസി വഴിയാണ് ശ്രമം നടത്തിയത്. ബംഗ്ലാ പൗരന്മാർ തന്നെയാണെന്നു എംബസി അംഗീകരിച്ചതോടെ യാത്രക്കുള്ള വഴിയൊരുങ്ങുകയായിരുന്നു. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെൻറര്‍ ഫോര്‍ മൈഗ്രേഷന്‍ ആൻഡ് ഇന്‍ക്ലൂസിവ് ഡെവലപ്മെൻറിെൻറ സഹായവും ലഭിച്ചു. ബംഗ്ലാദേശ് മന്ത്രി ജയിലിൽ കാണാനെത്തിയതും നടപടികൾ വേഗത്തിലാക്കി. യാത്രരേഖകള്‍ ശരിയാകാനുണ്ടായ കാലതാമസമാണ് മോചനം അൽപം വൈകാനിടയാക്കിയത്. വാഴക്കാട് എസ്.ഐ വി. വിജയരാജെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനാണ് വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് വിനോദ് കുമാർ തടവുകാരെ കൈമാറിയത്. 13 അംഗ പൊലീസ് സംഘമാണ് അതിർത്തി വരെ ഇവരോടൊപ്പം യാത്ര ചെയ്യുന്നത്. ബി.എസ്.എഫിെൻറ സഹായവും തേടിയിട്ടുണ്ട്. സംഘത്തിലുള്ള എല്ലാവരും സന്തോഷത്തിലാണെന്നും നാട്ടിലേക്ക് തിരിക്കുന്നതിൽ സംതൃപ്തിയുണ്ടെന്ന് പറഞ്ഞതായും യാത്ര സംഘത്തിലുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു. വെറും കൈയോടെയല്ല മടക്കം തൃശൂർ: ജീവിത മാർഗം തേടി കേരളത്തിലെത്തി അകപ്പെട്ട ബംഗ്ലാദേശ് പൗരന്മാർ വെറും കൈയോടെയല്ല നാട്ടിലേക്ക് മടങ്ങുന്നത്. ജയിലിൽ കഴിഞ്ഞ നാളുകളിൽ ജോലി ചെയ്ത വകയിൽ 1500 മുതൽ 2000 രൂപ വരെ ഓരോരുത്തരുടെയും കൈയിലുണ്ട്. പിഴ ശിക്ഷയായി 100 രൂപ മാത്രമാണ് കോടതി വിധിച്ചത്. വിയർപ്പു നീരാക്കിയുണ്ടാക്കിയ ബാക്കി തുക നാട്ടിലേക്ക് പോകുമ്പോൾ ഒപ്പം കൂട്ടുകയാണ് ഇവർ. കേരളത്തിലെത്തി ഒരു കേസിൽ പോലും പ്രതികളായിട്ടല്ലാത്തവരാണ് ഇവർ. ഏജൻറുമാർ വഴിയാണ് ഇവർ കേരളത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.