വാതക ​ൈപപ്പ്​ലൈൻ: ഗെയിൽ കോടതിക്ക്​ കൽപിക്കുന്നത്​ പുല്ല്​വില

തൃശൂർ: വാതക പൈപ്പ്ലൈന്‍ പദ്ധതി നടപ്പാക്കുേമ്പാൾ സുരക്ഷ മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തണമെന്ന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈേകാടതിയിൽ നടക്കുന്ന കേസിന് ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യ (ഗെയിൽ) നൽകുന്നത് പുല്ല്വില. വാതക ൈപപ്പ്ലൈൻ പദ്ധതിയിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന അഭിഭാഷക കമീഷൻ കെണ്ടത്തലി​െൻറ അടിസ്ഥാനത്തിൽ പദ്ധതിയുടെ ഇരകൾ സമർപ്പിച്ച ഹർജി കഴിഞ്ഞ രണ്ട് മാസത്തിനിടെ 12 തവണയാണ് മാറ്റിവെച്ചത്. കേസ് പരിഗണിച്ചുകൊണ്ടിരിക്കേ പദ്ധതിയുമായി ഗെയിൽ മുേമ്പാട്ട് പോകുകയാണ്. ഇത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാണിച്ചിട്ടും അവർ അക്കാര്യം പരിഗണിക്കുന്നേയില്ല. സമയമില്ലെന്ന ഒഴിവുകഴിവ് പറഞ്ഞാണ് കേസ് മാറ്റിവെക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വന്ന കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. അന്ന് ജഡ്ജി ലീവായതിനാൽ കേസ് എടുത്തില്ല. അദ്ദേഹം മൂന്നാഴ്ച ലീവായതിനാൽ കോടതി നടപടികൾ വീണ്ടും നീളാനാണ് സാധ്യത. ഹരിതസേന സന്നദ്ധ സംഘടനയും അഞ്ച് വ്യക്തികളുമാണ് അഭിഭാഷകകമീഷൻ കണ്ടെത്തലുകളുെട അടിസ്ഥാനത്തിൽ നടപടികൾ ആവശ്യപ്പെട്ട് ഹർജി നൽകിയിയത്. കോഴിക്കോട് കിനാലൂർ വില്ലേജിൽ തച്ചംപൊയിലിൽ പൈപ്പ് വിന്യാസത്തിൽ അംഗീകൃത സുരക്ഷ മാനദണ്ഡങ്ങള്‍ ഗെയിൽ പാലിക്കുന്നില്ലെന്ന് ഹൈകോടതി അഭിഭാഷക കമീഷൻ കഴിഞ്ഞ ജൂൈല 29ന് കണ്ടെത്തിയിരുന്നു. ജനവാസകേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് അഭിഭാഷക കമീഷൻ ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. ഇതി​െൻറ അടിസ്ഥാനത്തിൽ കോടതി ഇടപെടലുകൾ ഉണ്ടാവുകയും ചെയ്തു. തുടർന്ന് തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലും അഭിഭാഷക കമീഷൻ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഗെയിൽ വിക്റ്റിംസ് ഫോറം ഹൈകോടതിയിൽ ഹർജി നൽകി. പരിശോധനയിൽ അഭിഭാഷക കമീഷൻ വ്യാപകമായി സുരക്ഷവീഴ്ചകൾ കണ്ടെത്തിയിരുന്നു. ഗെയിലിന് പ്രതികൂലമായ റിപ്പോർട്ടാണ് കമീഷൻ നൽകിയത്. അലൈൻമ​െൻറ് മാറ്റണമെന്നും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നുമാണ് കമീഷൻ കെണ്ടത്തിയത്. പൈപ്പ് വിന്യാസത്തിൽ സുരക്ഷമാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലി​െൻറ റിപ്പോർട്ടും ഗെയിലിന് എതിരാണ്. കർണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്്ട്ര സംസ്ഥാനങ്ങളിൽ 2012 മുതൽ 15 വരെ നടത്തിയ ഗെയിലി​െൻറ പെർഫോർമൻസ് ഒാഡിറ്റിങ്ങിലാണ് ഇക്കാര്യമുള്ളത്. ഇക്കാര്യങ്ങളൊന്നും അനുകൂലമല്ലാത്തതിനാൽ ഹർജി പരിഗണിക്കുന്നതിന് മുേമ്പ വിവിധ ജില്ലകളിൽ ജനത്തി​െൻറ പ്രതിേഷധം വകവെക്കാതെ പൈപ്പ്ൈലൻ വിന്യാസം തുടരുന്നത് പരമോന്നയ നീതിപീഠത്തെ ഗെയിൽ അവഗണിക്കുകയും അവഹേളിക്കുകയുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനിടെ പദ്ധതി കടന്നുപോകുന്ന ജില്ലകളിലെ കലക്ടർമാരുമായി ചീഫ് സെക്രട്ടറി നിരന്തരം ബന്ധെപ്പട്ട് പ്രവർത്തന പുരോഗതി വിലയിരുത്തുന്നുമുണ്ട്. അതുകൊണ്ട് തന്നെ കോടതി ഇടപെടലിലാണ് ഇരകളുടെ പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.