മണ്ണുത്തി: ദേശീയപാത ആറുവരിപ്പാത നിർമാണത്തിെൻറ ഭാഗമായി മണ്ണുത്തിയിലെ മേൽപാലത്തിെൻറ നിർമാണം അവസാന ഘട്ടത്തിലേക്ക്. എന്നാൽ രണ്ടാഴ്ചയായി മുടങ്ങിയ തുരങ്ക നിർമാണം ഇതുവരെ പുനരാരംഭിച്ചിട്ടില്ല. ഒന്നര കിലോമീറ്റർ മണ്ണിട്ട് നികത്തിയാണ് പാലം നിർമിക്കുന്നത്. രണ്ട് അടിപ്പാതകൾ ഇതിെൻറ ഭാഗമായുണ്ട്. തിരുവാണിക്കാവ് മുതൽ മണ്ണുത്തി സെൻറർ വരെ പാലത്തിെൻറ ഇരുവശത്തും കോൺക്രീറ്റ് കട്ട ഉയർത്തിക്കെട്ടിയിട്ടുണ്ട്. മണ്ണുത്തി സെൻറർ, ഫാം പടി എന്നിവിടങ്ങളിലാണ് അടിപ്പാത നിർമിച്ചിരിക്കുന്നത്. പണിപൂർത്തിയായി മേൽപാലം തുറക്കുന്നതോടെ മണ്ണുത്തി വഴിയുള്ള യാത്ര സുഗമമാകും. 60 മീറ്റർ വീതിയുണ്ട്. നിർമാണത്തിന് മണ്ണു കിട്ടാൻ താമസിച്ചത് പണി ആറുമാസം വൈകാൻ ഇടയാക്കി. മേൽപാലത്തിെൻറ മുകൾ ഭാഗങ്ങളിൽ മെറ്റൽ വിരിച്ച് ടാറിങ്ങ് പൂർത്തിയാക്കി. മറ്റു ഭാഗങ്ങളിൽ ടാറിങ്ങ് തുടങ്ങിയിട്ടില്ല. ഏകദേശം 80 ശതമാനം പണി പൂർത്തിയായി. തുരങ്കപാത നിർമാണത്തിെൻറ കരാർ കാലാവധി നീട്ടിയിട്ടുണ്ട്. എത്രയും പെട്ടെന്ന് പൂർത്തിയാക്കി ഒന്നാം തുരങ്കപാതയിലൂടെ വാഹനങ്ങളുടെ പരീക്ഷണഓട്ടം നടത്താനാണ് കമ്പനി ശ്രമിക്കുന്നത്. നേരത്തെ ഫെബ്രുവരി 25ന് തുരങ്കത്തിൽ പരീക്ഷണ ഓട്ടം നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ മൂലം അതിന് സാധിക്കാതെ വന്നു. ബാങ്കുകളുടെ കൺസോർഷ്യം വായ്പ നൽകുന്നത് നിർത്തിയതോടെയാണ് തുരങ്കത്തിെൻറ നിർമാണം ഇഴഞ്ഞത്. കൂടാതെ ശമ്പള കുടിശ്ശിക നൽകാത്തതിനെ തുടർന്ന് കരാർ തൊഴിലാളികൾ പണി മുടക്കിയതും നിർമാണം തടസ്സപ്പെടാനിടയായി. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതീക്ഷിച്ചതിലും ഏറെ വൈകി മാത്രമേ തുരങ്കപാത തുറക്കാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.