തൃശൂർ: റിലയൻസിന് അവസരമൊരുക്കി കോർപറേഷൻ പൊതുമരാമത്ത് വിഭാഗം. കേബളിടുന്നതിനായി റിലയൻസ് 2016 ജനുവരിയിൽ നൽകിയ അപേക്ഷ ഇതുവരെയും കൗൺസിലിലെത്തിയില്ല. ഈ കത്ത് രണ്ട് തവണ പൊതുമരാമത്ത് വിഭാഗം ചർച്ച ചെയ്തതാണ്. എക്സി. എൻജിനീയർ കത്തിെൻറ അടിസ്ഥാനത്തിൽ രണ്ട് റിപ്പോർട്ടുകളും നൽകിയെങ്കിലും ഫയൽ കൗൺസിലിലെത്തിയിട്ടില്ല. 2016 ജനുവരി 15നാണ് റിലയൻസ് 22 കി.മീ ദൂരം കേബിൾ വലിക്കുന്നതിന് അനുമതി തേടി കോർപറേഷൻ സെക്രട്ടറിക്ക് കത്ത് നൽകിയത്. കത്ത് സാധാരണയായി മേയറുടെ പരിഗണനക്ക് പോയി, ബന്ധപ്പെട്ട സ്റ്റാൻഡിങ് കമ്മിറ്റികളിലേക്ക് റിപ്പോർട്ടിനായി വിടുകയാണ് പതിവ്. എന്നാൽ റിലയൻസ് ഫയൽ അപേക്ഷയാവട്ടെ മേയറുടെ പരിഗണനയിലേക്ക് വന്നില്ല. പൊതുമരാമത്ത് വിഭാഗത്തിലെത്തിയ അപേക്ഷയിൽ അന്നത്തെ അസി. എക്സിക്യൂട്ടീവ് എൻജിനീയറോട് റിപ്പോർട്ട് തേടി. 2013ൽ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് നൽകിയ അനുമതി തെറ്റായിരുന്നുവെന്നും ആ കരാർ റദ്ദാക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നതോടൊപ്പം റിപ്പോർട്ട് കൗൺസിലിലേക്ക് കൈമാറാൻ ശിപാർശയും ചെയ്തിരുന്നു. കൗൺസിലിൽ റിലയൻസ് വിഷയം വിജിലൻസിന് വിടുന്നത് അജണ്ടയായി ചർച്ച ചെയ്യുന്നതിനിടെ പ്രതിപക്ഷാംഗം എ. പ്രസാദ് ഈ കത്ത് ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും പിന്നീട് ചർച്ച ചെയ്യാമെന്ന് പറഞ്ഞൊഴിയുകയായിരുന്നു. റിലയൻസ് ഇടപാടിൽ യു.ഡി.എഫിനെ പ്രതിക്കൂട്ടിൽ നിർത്തുമ്പോഴാണ് സി.പി.എം നേതാവ് എം.പി. ശ്രീനിവാസൻ ചെയർമാനായുള്ള പൊതുമരാമത്ത് വിഭാഗം തന്നെ ഫയൽ പിടിച്ച് വെച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് പ്രധാന ആയുധമാക്കിയിരുന്ന വിഷയാണ് എൽ.ഡി.എഫ് ഭരണത്തിലിരിക്കേ ഒന്നര വർഷമെത്തിയ റിലയൻസിെൻറ അപേക്ഷയിൽ തീരുമാനമെടുക്കാതെ വരുത്തിവെക്കുന്നത്. കോഴിക്കോട് കോർപറേഷൻ, കൊടുങ്ങല്ലൂർ നഗരസഭയെല്ലാം റിലയൻസിൽ നിന്നും വൻ തുക ഈടാക്കിയപ്പോഴാണ് റിലയൻസിനെ സഹായിച്ചുള്ള കോർപറേഷൻ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.