കേരളത്തിലെ ഗവേഷണങ്ങൾക്ക് അംഗീകാരം നൽകാൻ പുരസ്കാരം എർപ്പെടുത്തും -മന്ത്രി ഒല്ലൂർ: കേരളത്തിൽ നടക്കുന്ന ഗവേഷണങ്ങൾക്ക് സർക്കാർ തലത്തിൽ അംഗീകാരം നൽകുന്നതിെൻറ ഭാഗമായി കൈരളി റിസർച് അവാർഡ് എർപ്പെടുത്തുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. ഒല്ലൂർ വൈലോപ്പിള്ളി സ്മാരക വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖലയെ വളർത്തുകയാണ് സർക്കാർ ലക്ഷ്യം. ഇതിന് വേണ്ട അക്കാദമിക്ക് മാസ്റ്റർപ്ലാൻ തയ്യാറാക്കും. ഉന്നത വിദ്യാഭ്യാസരംഗത്ത് മികച്ച വളർച്ച കൈവരിക്കാൻ കഴിവുള്ള യുവജനങ്ങളെ വളർത്തിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ട് കോടി ചെലവിട്ടാണ് വി.എച്ച്.എസ്.ഇക്ക് പുതിയ ബ്ലോക്ക് നിർമിക്കുന്നത്. കെ. രാജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ അജിത ജയരാജൻ വിശിഷ്ടാതിഥിയായിരുന്നു. പ്രിൻസിപ്പൽ എ.വി. വിജന സ്വഗതവും എച്ച്.എം. മെറിന തോമസ് നന്ദിയും പറഞ്ഞു. കാപ്പ പ്രകാരം അറസ്റ്റ് ഒല്ലൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഇളംതുരുത്തി എ.കെ.ജി നഗറിൽ തെക്കെത്തറ അമിത് ശങ്കർ (25) ആണ് അറസ്റ്റിലായത്. രണ്ട് വധശ്രമമുൾപ്പെടെ ക്രമിനൽ കേസുകളിൽ പ്രതിയാണ്. ഒല്ലൂർ സി.ഐ കെ.കെ. സജീവനാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.