മതിലകം: ബ്ലോക്ക് പഞ്ചായത്തും പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ അർബുദ നിർണയ ക്യാമ്പ് 13ന് രാവിലെ 9.30ന് എസ്.എൻ പുരം തേവർ പ്ലാസ ഒാഡിറ്റോറിയത്തിൽ നടക്കും. എല്ലാതരം അർബുദങ്ങളെപ്പറ്റിയുമുള്ള ബോധവത്കരണം ഉണ്ടായിരിക്കും. മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അമ്പാടി വേണു ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി അധ്യക്ഷത വഹിക്കും. ലീഗൽ സെൽ വിശദീകരണ യോഗം കൊടുങ്ങല്ലൂർ: പട്ടിക ജാതി, വർഗ, ദലിത് വിഭാഗങ്ങൾക്ക് നേരെ വർധിച്ചുവരുന്ന പീഡനത്തിനും കൊലപാതകങ്ങൾക്കുമെതിരെ എസ്.സി, എസ്.ടി ലീഗൽ സെല്ലിെൻറ ആഭിമുഖ്യത്തിൽ വിശദീകരണ യോഗം നടത്തി. സംഘടനയുടെ രക്ഷാധികാരിയും റിട്ട. ജില്ല ജഡ്ജുമായ കെ.കെ. ചന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. കോവിൽ മല ആദിവാസി രാജാവ് രാമൻ രാജ മന്നാൻ മുഖ്യാതിഥിയായിരുന്നു. സെൽ സംസ്ഥാന ജന. സെക്രട്ടറി ഗണേശ് ചാത്തപറമ്പൻ അധ്യക്ഷത വഹിച്ചു. കൺവീനർ എം.വി. ശശി വിഷയം അവതരിപ്പിച്ചു. ദലിത് ആക്ടിവിസ്റ്റ് പി.കെ. നാരായണൻ, കെ.എ. രമേശൻ, എൻ.ബി. അജിതൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.