അഴീക്കോട്--മുനമ്പം പാലം: അഴീക്കോട് ഭാഗത്തെ സ്ഥലം ഏറ്റെടുക്കാൻ ഉത്തരവ് കൊടുങ്ങല്ലൂർ: തൃശൂര്‍--എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശവാസികളുടെ ചിരകാല സ്വപ്നമായ അഴീക്കോട്--മുനമ്പം പാലത്തിനായി അഴീക്കോട് വില്ലേജിലെ 59.45 സെൻറ് ഭൂമി ഏറ്റെടുക്കാൻ ഉത്തരവായി. കിഫ്ബി വഴി 160 കോടി രൂപ വകയിരുത്തിയ പാലത്തിെൻറ അപ്രോച്ച് റോഡിന് തൃശൂര്‍ ജില്ലയിലെ സ്ഥലം ഏറ്റെടുക്കുന്നതിന് ലാന്‍ഡ് അക്വിസേഷന്‍ ആക്ട് പ്രകാരം ഭരണാനുമതി ലഭിച്ചതായി ഇ.ടി. ടൈസൺ എം.എൽ.എ അറിയിച്ചു. തൃശൂര്‍ ഗവ. എൻജിനീയറിങ് കോളജിെൻറയും പൊതുമരാമത്ത് വകുപ്പിെൻറയും സഹായത്തോടെ സര്‍വേ നടപടികള്‍ തൃശൂര്‍ ലാന്‍ഡ് അക്വിസേഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പൂര്‍ത്തിയാക്കും. കേന്ദ്ര ഉൾനാടൻ ജലഗതാഗത വകുപ്പിെൻറ ക്ലിയറന്‍സ് പാലത്തിന് ലഭിച്ചിട്ടുണ്ട്. അഴീക്കോട്--മുനമ്പം പാലത്തിെൻറ അപ്രോച്ച് റോഡിന് എറണാകുളം ഭാഗത്തെ ഭൂമിയേറ്റെടുക്കൽ ത്വരിതഗതിയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് മുനമ്പം എം.എല്‍.എ എസ്. ശര്‍മയും താനും സംയുക്തമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് കത്ത് നല്‍കിയതായി ഇ.ടി. ടൈസൺ അറിയിച്ചു. പൊതുമരാമത്ത് മന്ത്രി, എം.എല്‍.എമാര്‍, ചീഫ് എൻജിനീയര്‍, രണ്ടു ജില്ലയിലെയും കലക്ടര്‍മാര്‍, സൂപ്രണ്ടിങ് എൻജിനീയര്‍, എക്‌സിക്യൂട്ടീവ് എൻജിനീയര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഹൈലെവല്‍ കമ്മിറ്റി എത്രയും വേഗം വിളിക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഉടന്‍ യോഗം വിളിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.