പൊതുവിദ്യാലയങ്ങളിലെ എല്ലാ ക്ലാസ് മുറികളും അന്താരാഷ്ട്ര നിലവാരത്തിലാക്കും -മന്ത്രി മാള: പൊതുവിദ്യാലയങ്ങളിലെ എല്ലാ ക്ലാസ് മുറികളും അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുമെന്ന് മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പറഞ്ഞു. മാള മോഡല്‍ എല്‍.പി. സ്കൂളിെൻറ ശതോത്തര രജത ജൂബിലി ആഘോഷത്തിെൻറ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏപ്രിലിൽ കേരളത്തിലെ 420 വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരും. ഇതിന് 2000 കോടി രൂപയാണ് ചെലവഴിക്കുന്നത്. തുടർന്നുള്ള ഒാരോ വര്‍ഷങ്ങളിലും ആയിരത്തിലധികം വിദ്യാലയങ്ങളെ അന്താരാഷ്്ട്ര നിലവാരത്തിലേക്കുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. മാള മോഡല്‍ എല്‍.പി. സ്കൂളിനെ അടുത്ത വര്‍ഷം അന്താരാഷ്ട്ര നിലവാരത്തിലാക്കുമെന്നും ഇതിനുള്ള മാസ്റ്റര്‍ പ്ലാനനുസരിച്ചുള്ള ഫണ്ട് സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പൂര്‍വ അധ്യാപകർ ചേര്‍ന്ന് സ്കൂളിലൊരുക്കിയ കുട്ടികളുടെ പാര്‍ക്കിെൻറ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വര്‍ഗീസ് കാച്ചപ്പിള്ളി സമ്മാനദാനം നിർവഹിച്ചു. ജില്ല പഞ്ചായത്തംഗം നിര്‍മ്മല്‍ സി. പാത്താടന്‍ സ്മരണിക പ്രകാശനം ചെയ്തു. വിരമിക്കുന്ന അധ്യാപിക എം.കെ. ശാന്തക്ക് പ്രധാനാധ്യാപിക എം.ആര്‍. കോമളവല്ലി ഉപഹാരം സമര്‍പ്പിച്ചു. മുന്‍ എം.എല്‍.എ യു.എസ്. ശശി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗൗരി ദാമോദരന്‍, ബ്ലോക്ക്-, ഗ്രാമപഞ്ചായത്തംഗങ്ങളായ സോന കെ. കരീം, പി.എസ്. ശ്രീജിത്ത്, വിനിത സദാനന്ദന്‍, രാധാ ഭാസ്കരന്‍, വാര്‍ഡംഗം ശോഭ സുഭാഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.