ഓട്ടോ ഡ്രൈവറെ ആക്രമിച്ച നാലുപേർ അറസ്​റ്റിൽ

വടക്കാഞ്ചേരി: കുമ്പങ്ങാട് ഓട്ടോ ഡ്രൈവർമാരെ ആക്രമിച്ച സംഭവത്തിൽ നാല് യുവാക്കൾക്കെതിരെ കേസെടുത്തു. ചേറ്റുവളപ്പിൽ മുകേഷ് (23), മുല്ലക്കാട്ടുവളപ്പിൽ സനീഷ് (22), പാറക്കൽ സുമേഷ് (23), ചിറ്റണ്ട സ്വദേശി രജ്ഞിത്ത് (24) എന്നിവർക്കെതിരെ വടക്കാഞ്ചേരി പൊലീസ് കെസെടുത്തത്. കുമ്പളങ്ങാട് സ​െൻററിൽ ബൈക്കിലെത്തിയ നാലംഗ സംഘമാണ് വഴിയാത്രക്കാരെ തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഓട്ടോ ഡ്രൈവറായ അരുവാത്തോട്ടിൽ ജയൻ (41), ഷെബീർ (34) എന്നിവർക്കാണ് മർദനമേറ്റത്. ഇവർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.