കുന്നംകുളം: ഗുരുവായൂർ ഉത്സവത്തിനിറങ്ങി വഴിതെറ്റിയ വയോധികയെ പൊലീസ് അയൽവാസിയെ ഏൽപ്പിച്ചു. നിലമ്പൂർ മുതുക്കാട് മണലോടി രാമൻകുത്ത് എൻ.എസ്.എസ് സ്കൂളിന് സമിപം താമസിക്കുന്ന തിരാലയെയാണ് (80) അയൽക്കാരനായ കപ്പച്ചാൽ വീട്ടിൽ റിയാസ് എന്ന ബിജുവും ഗുരുവായൂർ സ്വദേശിയായ ആരിഫും എത്തി നാട്ടിലേക്ക് കൊണ്ടുപോയത്. മാധ്യമത്തിൽ വന്ന വാർത്ത ആരിഫ് സുഹൃത്ത് ബിജുവിന് വാട്സ്ആപ്പിലൂടെ കൈമാറിയതാണ് ഫലമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ടാണ് ചൊവ്വന്നൂർ ഗുഹക്ക് സമീപത്തു നിന്നുള്ള സ്വകാര്യ പറമ്പിൽ തിരാലയെ കണ്ടെത്തിയത്. തുടർന്ന് ജനപ്രതിനിധി ഷാജി ആലിക്കലിെൻറ സഹായത്തോടെ ഇവരെ പൊലീസിൽ ഏൽപിച്ചു. രാത്രി പഴുന്നാന അരുവി റിഹാബിലേഷൻ സെൻററിലേക്ക് മാറ്റി. വിവരമറിഞ്ഞെത്തിയ അയൽക്കാരൻ ബിജു, എസ്.ഐ സന്തോഷ്, സീനിയർ സിവിൽ വനിത പൊലീസ് ബിന്ദു എന്നിവരുടെ സഹായത്തോടെ സെൻററിൽ എത്തി ഇവരെ കൂട്ടികൊണ്ടുപോയി. സാമ്പത്തിക ഭദ്രതയുള്ള തിരാല അവിവാഹിതയാണ്. നാട്ടുകാർക്ക് എല്ലാവർക്കും ഇവർ അമ്മയാണെന്ന് ബിജു പൊലീസിനോട് പറഞ്ഞു. 15 സെൻറ് സ്ഥലത്ത് ഇവർക്ക് ചെറിയ വീടുണ്ട്. നാട്ടുകാരാണ് വീട് നിർമിച്ച് നൽകിയത്. വീടിന് സമീപത്തെ ക്ഷേത്രത്തിൽ മാലകെട്ടുന്ന ജോലിയാണ് ചെയ്തിരുന്നത്. ഗുരുവായൂർ ആറാട്ട് ഉത്സവത്തിനാണ് ഇവർ നാട്ടിൽ നിന്ന് ബസ് കയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.