ചെറുതുരുത്തി: -പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തത സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരിയും സഹോദരി ഭര്‍ത്താവും അറസ്റ്റിൽ. സംഭവത്തിൽ വരവൂര്‍ തളി തോട്ടക്കര വീട്ടില്‍ മുസ്തഫ (52), പാലക്കാട് കോതകുറുശ്ശി പൂഴികുന്നത്ത് വീട്ടില്‍ സുധീഷ് ബാബു (35) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് പെണ്‍കുട്ടിയെ മുസ്തഫ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ സഹോദരിയുടെയും ഭര്‍ത്താവിെൻറയും ഒത്താശയോടെയായിരുന്നു ഇത്. 2014 മുതൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ മറ്റ് പലര്‍ക്കും ഇവർ ഒത്താശ ചെയ്തതായും പൊലീസ് സംശയിക്കുന്നു. കുന്നംകുളം ഡിവൈ.എസ്.പി വിശ്വംഭരെൻറ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരം അറിയച്ചതിനെത്തുടര്‍ന്നാണ് കേസെടുത്തത്. അംഗൻവാടി മോഡികൂട്ടി ചെറുതുരുത്തി-: ജ്യോതി എൻജിനീയറിങ് കോളജിലെ എൻ.എസ്.എസ് 244, 591 എന്നീ യൂനിറ്റുകളുടെ നേതൃത്വത്തില്‍ വെട്ടിക്കാട്ടിരി 20-ാം നമ്പര്‍ അംഗന്‍വാടി കുഞ്ഞോമനകളെ വരവേല്‍ക്കാന്‍ സജ്ജമാക്കി. ചാര്‍ട്ടുകള്‍ തയ്യാറാക്കിയും ചുമര്‍ചിത്രങ്ങള്‍ വരച്ചുമാണ് മോടി കൂട്ടിയത്. എണ്‍പതോളം വളൻറിയര്‍മാര്‍ പങ്കെടുത്തു. പ്രോഗ്രാം ഓഫിസര്‍ കെ. മജീന്ദ്രന്‍, അസി. പ്രോഗ്രാം ഓഫിസര്‍ എന്‍. സരിത എന്നിവര്‍ നേതൃത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.