വേദ അറിവുകൾക്ക് പ്രസക്തിയേറി -ഡോ. ടി.കെ. നാരായണൻ വടക്കാഞ്ചേരി: മതേതര കാഴ്ചപ്പാടിൽ വേദ അറിവുകളെക്കുറിച്ച് ഗവേഷണങ്ങൾക്ക് പ്രസക്തിയുണ്ടെന്ന് കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ. വി.കെ. നാരായണ ഭട്ടതിരിസ് സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമൂല്യമായ താളിയോലകൾ അതിെൻറ വിലയറിയാത്തവർ വിദേശികൾക്ക് വിറ്റു. ശേഷിക്കുന്നവ സംരക്ഷിച്ചില്ലെങ്കിൽ അറിവുകൾ നമുക്ക് അന്യമാവും. കലാമണ്ഡലം അവശേഷിച്ച താളിയോലകൾ സംരക്ഷിക്കാനുള്ള നടപടി തുടങ്ങിയതായും ഡോ. ടി.കെ. നാരായണൻ പറഞ്ഞു. ലൈബ്രറി പ്രസിഡൻറ് വി. മുരളി അധ്യക്ഷത വഹിച്ചു. നാരായണ ഭട്ടതിരി സ്മൃതി പുരസ്കാരം ഡോ. സി.എം. നീലകണ്ഠന് സമ്മാനിച്ചു. ജി. ശിവ സ്വാമിയുടെ 'അറിവിെൻറ മുത്തുകൾ' ഗ്രന്ഥവും വി.സി. പ്രകാശനം ചെയ്തു. എ. പത്മനാഭൻ, പി. ശങ്കരനാരായണൻ, പി. ചന്ദ്രശേഖരൻ, ജോൺസൺ പോണല്ലൂർ, പി. ഭാഗ്യലക്ഷ്മി, ഷീല വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. വേദായനം സെമിനാറിൽ ഡോ. പി.വി. രാമൻകുട്ടി, ഡോ. കെ.എ. രവീന്ദ്രൻ എന്നിവർ വിഷയാവതരണം നടത്തി. വൃക്ക രോഗനിർണയം കിഴുപ്പിള്ളിക്കര: ലോകവൃക്കദിനാചരണത്തിെൻറ ഭാഗമായി പെരിങ്ങോട്ടുകര യു.എ.ഇ ചാപ്റ്റർ അസോസിയേഷൻ ഡയാലിസിസ് സെൻററിെൻറ ആഭിമുഖ്യത്തിൽ സൗജന്യ വൃക്ക രോഗനിർണയവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിസൻറ് പി.സി. ശ്രീദേവി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് സുഗുണൻ കൊട്ടേക്കാട്ട് അധ്യക്ഷത വഹിച്ചു. നെഫ്രോളജിസ്റ്റ് ഡോ. വിനോദ് ബാബുരാജ് ക്ലാസെടുത്തു. സി.എൽ. ജോയ്, കെ.എൻ. രാമകൃഷ്ണൻ, അരുൺ വാഴപ്പള്ളി, ഡോ. സുദക്ഷിണ, ഡോ. സ്മിന, സിജോ പുളിക്കൽ, പി.എം. ഹബീബുല്ല, സത്യൻ മേലേടത്ത്, ജമാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.