9.12 മാള: സ്വാതന്ത്ര്യ സമര സേനാനിയും തിരുകൊച്ചി മേഖലയിലെ സോഷ്യലിസ്റ്റ്--കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ കെ.എ. തോമസ് മാസ്റ്ററുടെ സ്മരണാർഥം നൽകുന്ന ഈ വര്‍ഷത്തെ പുരസ്കാരം സാമൂഹിക പ്രവര്‍ത്തക മാഗ്ലിന്‍ ഫിലോമിന യോഹന്നാന് കെ.യു. അരുണൻ എം.എൽ.എ സമ്മാനിച്ചു. കേരളത്തിലെ മികച്ച പൊതുപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ അഞ്ചു വര്‍ഷമായി നല്‍കി വരുന്ന പുരസ്കാരമാണിത്. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷെൻറ കീഴില്‍ സ്ത്രീ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും കൂടംകുളം ആണവ നിലയത്തിനും പുതുവൈപ്പിന്‍ െഎ.ഒ.സി പ്ലാൻറിനുമെതിരെയുള്ള ജനകീയ സമരങ്ങളില്‍ സ്ത്രീകളെ മുന്നണിയിലേക്കെത്തിക്കുന്നതിൽ വഹിച്ച നേതൃപരമായ പങ്ക് പരിഗണിച്ചാണ് പുരസ്കാരം. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. സമ്മേളനം കെ.യു. അരുണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 'ഫാഷിസവും പ്രതിരോധവും' വിഷയത്തിൽ പി.കെ. വേണുഗോപാലൻ പ്രഭാഷണം നടത്തി. സി.ആർ. പുരുഷോത്തമൻ പ്രശസ്തിപത്ര സമർപ്പണം നടത്തി. യഹൂദ സ്മാരക പൈതൃകം സംരക്ഷിക്കുന്നതിന് പ്രയത്നിച്ച പൈതൃക സമിതിയെ മുൻ എം.എൽ.എ യു.എസ്. ശശി ആദരിച്ചു. ഫൗണ്ടേഷൻ പ്രസിഡൻറ് പ്രഫ. കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വർഗീസ് കാച്ചപ്പിള്ളി, പ്രഫ. സി. കർമ്മ ചന്ദ്രൻ, ടി.കെ. ശക്തിധരൻ, പി.കെ. കിട്ടന്‍, സി.ടി. ഗോകുലനാഥൻ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.