അങ്കമാലി: ടൗണിലെ കടവരാന്തയില്‍ കിടന്നുറങ്ങിയ മധ്യവയസ്കനെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു. ചാലക്കുടി കുറ്റിച്ചിറ കാരാപ്പാടം ചാലപ്പറമ്പന്‍ വീട്ടില്‍ ജനാര്ദനെൻറ മകന്‍ സത്യനാണ് (55) കൊലചെയ്യപ്പെട്ടത്. 15 കിലോ തൂക്കമുള്ള കരിങ്കല്ല് തലയില്‍ അമര്‍ന്ന നിലയിലായിരുന്നു. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ച അങ്കമാലി ജോയ് ആലുക്കാസിന് സമീപം ദേശീയപാതയോട് ചേര്‍ന്ന പഴക്കടയുടെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. തല തകര്‍ന്ന് ചോരവാര്‍ന്നൊഴുകിയ നിലയിലായിരുന്നു. കടയിലെ പഴങ്ങള്‍ സൂക്ഷിക്കുന്ന സ്റ്റാൻഡിന് പിന്നിലായിരുന്നു മൃതദേഹം. രാവിലെ കട തുറക്കാനെത്തിയ വ്യാപാരികളാണ് മൃതദേഹം കണ്ടത്. റോഡില്‍ നിന്ന് കല്ല് ഇളക്കി എടുത്തതിെൻറ അടയാളമുണ്ട്. 15 വര്‍ഷത്തോളമായി കുടുംബവുമായി പിണങ്ങി കഴിയുകയാണ് സത്യൻ. കപ്പേള ജങ്ഷനില്‍ ചെരുപ്പും ബാഗും തുന്നുന്ന ജോലിയാണ്. ഇവിടെനിന്ന് 200 മീറ്ററോളം മാറിയാണ് മൃതദേഹം കണ്ടത്. കൂട്ടുകാരുമായി ഒത്തുകൂടി രാത്രി സത്യന്‍ മദ്യപിക്കാറുണ്ടായിരുന്നുവത്രെ. ശനിയാഴ്ച രാത്രി മദ്യലഹരിയില്‍ വഴക്കുണ്ടായപ്പോഴായിരിക്കും കൊലപാതകമെന്നാണ് നിഗമനം. സംഭവമറിഞ്ഞ് ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തു. സത്യനൊപ്പം മദ്യപിച്ചവരെന്ന് സംശയിക്കുന്ന അഞ്ച് പേെര കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.